2011-11-02 19:34:13

അഴിമതി
സാമ്പത്തീക മാന്ദ്യത്തിനു
കാരണമെന്ന്


2 നവംമ്പര്‍ 2011, ബാംഗളൂര്‍
വ്യക്തികളിലും സംഘടനകളിലും കാണുന്ന താഴ്ന്ന ധാര്‍മ്മീകാവബോധമാണ് ആഗോള സാമ്പത്തിക മാന്ദ്യത്തിന് നിദാനമെന്ന് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതികളുടെ സമ്മേളനത്തിന്‍റെ പുതിയ ജനറല്‍ സെക്രട്ടറി പ്രസ്താവിച്ചു. മെച്ചപ്പെട്ട ആഗോള സാമ്പത്തിക വ്യവസ്ഥിതി, എന്ന ചര്‍ച്ചാവിഷയവുമായി സാസ്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും ധര്‍മ്മാരാം വിദ്യാക്ഷേത്രവും സംയുക്തമായി ഒക്ടോബര്‍ 28-ാം തിയതി ബാംഗളൂരില്‍ സംഘടിപ്പിച്ച ചര്‍ച്ചായോഗത്തിലാണ്,
മുംമ്പൈ അതിരൂപാതാദ്ധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാല്‍ ഗ്രേഷ്യസ് ഇപ്രകാരം പ്രസ്താവിച്ചത്.
നവംമ്പര്‍ 2, 3 തിയതികളില്‍ ഫ്രാന്‍സിലെ ക്യാന്നില്‍ സമ്മേളിക്കുവാന്‍ പോകുന്ന ജി20 രാഷ്ട്രനേതാക്കളുടെ സമ്മേളനവും ചര്‍ച്ചാ വിഷയമാക്കുന്ന
ആഗോള സാമ്പത്തിക പ്രശ്നങ്ങള്‍, കണക്കിലെടുത്തുകൊണ്ടാണ്
വത്തിക്കാന്‍റെ സാംസ്കാരിക വിഭാഗത്തിന്‍റെ സഹായത്തോടെ
ധര്‍മ്മാരാം വിദ്യാക്ഷേത്രം ലോക സാമ്പത്തീകാവസ്ഥയെക്കുറിച്ച് ചര്‍ച്ചായോഗം സംഘടിപ്പിച്ചത്. ദേശീയതലത്തിലും ആഗോളതലത്തിലും, സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും ഇന്നു നടമാടുന്ന അഴിമതിയാണ് സാമ്പത്തിക മാന്ദ്യത്തിന്‍റെ മുഖ്യകാരണങ്ങളില്‍ ഒന്നെന്ന് സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിച്ച ഗൗഹാത്തി അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് തോമസ് മേനാംപറമ്പില്‍ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.