2011-11-02 18:01:39

G20 സാമ്പത്തിക ചര്‍ച്ചകള്‍
മാനവ പുരോഗതി മാനിക്കണമെന്ന്
മാര്‍പാപ്പ


2 നവംമ്പര്‍ 2011, വത്തിക്കാന്‍
G 20 ലോകനേതാക്കളുടെ സമ്മേളനം മാനവകുലത്തിന്‍റെ സമഗ്രപുരോഗതി മാനിക്കണമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.
നവംമ്പര്‍ 2-ാം തിയതി രാവിലെ വത്തിക്കാനിലെ പോള്‍ ആറാമന്‍ മന്ദിരത്തില്‍ ചേര്‍ന്ന പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ സമാപനത്തിലാണ് മാര്‍പാപ്പ പ്രത്യേകമായി G 20 നേതാക്കളെ അഭിസംബോധനചെയ്ത് ഹ്രസ്വസന്ദേശം നല്കിയത്.
ആഗോള സമ്പത്തിക പ്രശ്നങ്ങള്‍ പ്രതിപാദ്യവിഷയമാക്കിക്കൊണ്ട്
നവംമ്പര്‍ 2, 3 തിയതികളില്‍ ഫ്രാന്‍സിലെ ക്യാന്‍ പട്ടണത്തില്‍ ആരംഭിക്കുന്ന സമ്മേളനത്തോടാണ് മാര്‍പാപ്പ ലോകജനതയ്ക്കുവേണ്ടി ഈ അഭ്യര്‍ത്ഥന നടത്തിയത്. സാമ്പത്തികമായി ഒരോഗോള വിനാശത്തിലേയ്ക്ക് സ്ഥിതിഗതികള്‍ കുതിച്ചു കയറുന്ന ഇന്നത്തെ ചുറ്റുപാടില്‍ മനുഷ്യന്‍റെ സമഗ്ര പുരോഗതിക്ക് വിഘ്നമാകുന്ന പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സമ്മേളനം സഹായകമാകണമെന്ന് മാര്‍പാപ്പ ജി20 നേതാക്കളോട് അഭ്യര്‍ത്ഥിച്ചു.









All the contents on this site are copyrighted ©.