2011-11-01 15:48:19

ബ്രിട്ടീഷ് രാജവാഴ്ച നിയമപരിഷ്ക്കരണം കത്തോലിക്കാ മെത്രാന്‍മാര്‍ സ്വാഗതം ചെയ്തു


01 നവംബര്‍ 2011, ഇംഗ്ലണ്ട്

ബ്രിട്ടീഷ് രാജവാഴ്ചയുടെ അനന്തരാവകാശനിയമങ്ങളുടെ പരിഷ്ക്കരണം അന്നാട്ടിലെ കത്തോലിക്കാ മെത്രാന്‍മാര്‍ സ്വാഗതം ചെയ്തു. പരിഷ്ക്കരണപ്രകാരം കത്തോലിക്കാവിശ്വാസിയെ വിവാഹം ചെയ്യുന്നതില്‍ നിന്നും ബ്രിട്ടീഷ് കിരീടാധികാരിക്കുള്ള വിലക്ക് പിന്‍വലിക്കപ്പെട്ടു. നീണ്ട മുന്നൂറുവര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ വിലക്ക് മാറ്റപ്പെടുന്നത്. സ്കോട്ട്ലാന്‍ഡിലെ കത്തോലിക്കാ മെത്രാന്‍ സമിതിയദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കെയ്ത്ത് ഒബ്രിയന്‍ നിയമപരിഷ്ക്കരണത്തില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. കത്തോലിക്കര്‍ക്കെതിരായ വിവേചനങ്ങള്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുമെന്ന് ഇംഗ്ലണ്ടിലേയും വെയില്‍സിലേയും മെത്രാന്‍മാരുടെ സമിതിയദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് വിന്‍സെന്‍റ് നിക്കോളാസ് പ്രസ്താവിച്ചു.
കിരീടാവകാശികള്‍ക്ക് കത്തോലിക്കാവിശ്വാസികളെ വിവാഹം ചെയ്യാമെങ്കിലും അവര്‍ ആംഗ്ലിക്കന്‍ സഭാംഗങ്ങളായി തുടരണമെന്ന് നിയമപരിഷ്ക്കരണങ്ങള്‍ പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കി. ബ്രിട്ടീഷ് രാജാവ്/ രാജ്ഞി ആംഗ്ലിക്കന്‍ സഭയുടെ പരമാധികാരിയായതിനാലാണ് ഇതെന്നും അദ്ദേഹം വിശദീകരിച്ചു.








All the contents on this site are copyrighted ©.