2011-10-28 17:39:12

ധൈര്യപൂര്‍വ്വം വോട്ടുചെയ്യുക: കൊളംബിയായിലെ മെത്രാന്‍മാര്‍


28 ഒക്ടോബര്‍ 2011, ബൊഗോത്ത – കൊളംബിയ
ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയായില്‍ അടുത്തുവരുന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ ധൈര്യപൂര്‍വ്വം സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അന്നാട്ടിലെ ജനങ്ങളെ ദേശീയമെത്രാന്‍ സമിതി ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പ് നടക്കുന്നത് ഒക്ടോബര്‍ മുപ്പതാം തിയതി ഞായറാഴ്ചയാണ്. എന്നാല്‍ രാജ്യത്തിന്‍റെ പലഭാഗങ്ങളില്‍ വിളയാടുന്ന അനീതിയും അഴിമതിയും സ്വാതന്ത്ര്യമായ തിരഞ്ഞെടുപ്പു നടത്താന്‍ തടസമാണെന്ന് മെത്രാ‍ന്‍ സമിതി പുറത്തിറക്കിയ ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ രാഷ്ട്രീയാവസ്ഥ വളരെ സങ്കീര്‍ണ്ണമാണെങ്കിലും സുവിശേഷസത്യങ്ങള്‍ക്കു നിരക്കാത്ത കാര്യങ്ങള്‍ക്കെതിരേ സഭ സുധീരം ശബ്ദമുയര്‍ത്തുമെന്ന് ദേശീയ മെത്രാന്‍സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് റൂബന്‍ സലാസര്‍ ബൊഗോത്തായില്‍ നടന്ന ഒരു വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.