2011-10-28 17:37:40

അസ്സീസി സമ്മേളനത്തിനു പിന്തുണയേകി ഫിലിപ്പീന്‍സില്‍ മതാന്തരസമ്മേളനം


28 ഒക്ടോബര്‍ 2011, മാനില
അസ്സീസിയില്‍ നടന്ന ലോകസമാധാനസമ്മേളനത്തിനു പ്രാര്‍ത്ഥനയും പിന്തുണ്ണയുമേകിക്കൊണ്ട് ഫീലിപ്പീന്‍സില്‍ മതാന്തരസമ്മേളനം നടന്നു. വിവിധമതപ്രതിനിധികള്‍ സമ്മേളനത്തില്‍ പ്രഭാഷണം നടത്തി. അസ്സീസിസമ്മേളനവുമായി ബന്ധപ്പെട്ട ദൃശ്യാവിഷ്ക്കാരങ്ങള്‍ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. സമാധാനകൈമാറ്റത്തിന്‍റെ പ്രതീകമായി പുഷ്പങ്ങള്‍ കൈമാറിയ മതനേതാക്കള്‍ ദീപങ്ങളും തെളിച്ചു. വിവിധ മതസമൂഹങ്ങള്‍ തങ്ങളുടേതായ പ്രാര്‍ത്ഥനകളും ചൊല്ലി. പ്രഘോഷണത്തിലൂടെമാത്രമല്ല സംവാദത്തിലും കൂടിയാണ് സുവിശേഷം പങ്കുവയ്ക്കപ്പെടുന്നതെന്ന് സമ്മേളനം സ്ഥിരീകരിക്കുകയാണെന്ന് അന്നാട്ടിലെ മെത്രാന്‍മാരുടെ സമിതിയുടെ മതാന്തരസംവാദങ്ങള്‍ക്കുള്ള കമ്മീഷന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് അന്തോണിയോ ലെദേസ്മ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.