2011-10-27 20:29:17

ലോകജനത
700 കോടിയില്‍


27 ഒക്ടോബര്‍ 2011, ന്യൂയോര്‍ക്ക്
ഒക്ടോബര്‍ 31-ന് മനുഷ്യകുലം 700 കോടിയിലെത്തുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ജനസംഖ്യാശാസ്ത്ര വിഭാഗം അറിയിച്ചു. മാനവീകതയുടെ സമഗ്രവികസനത്തിനും സുസ്ഥിതിക്കുമായുമുള്ള നിരന്തരമായ പോരാട്ടിലെ ഒരു നാഴികക്കല്ലാണ് 700 കോടിയലെത്തുന്ന പ്രതിഭാസമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ ന്യൂയോര്‍ക്കില്‍ മാധ്യമങ്ങളോടു പ്രസ്താവിച്ചു. ദാരിദ്ര്യത്തോടും രോഗങ്ങളോടും പോരാടിയും, കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി പ്രശ്നങ്ങളും മൂലമുണ്ടാകുന്ന കെടുതികളെ നേരിട്ടും, വിദ്യയുടെ വെളിച്ചം പകര്‍ന്നും, ജീവന്‍റെ സുസ്ഥിതിക്കും സമഗ്ര വികസനത്തിനുമായുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചുകൊണ്ടുമുള്ള മനുഷ്യകുലത്തിന്‍റെ മുന്നോട്ടുള്ള പ്രയാണം 700 കോടിയിലെത്തുമ്പോള്‍ ഒത്തൊരുമിച്ച് മുന്നോട്ടു ചരിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പേരില്‍ ബാന്‍ കീ മൂണ്‍ ലോക രാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു.

700 കോടി ലോകജനതയുടെ 1.2 കോടി ഭാരതത്തിന്‍റെ ജനസംഖ്യയാണ്.
വ്യക്തിതലത്തിലും സാമൂഹ്യതലത്തിലും മനുഷ്യകുലത്തിന്‍റെ നന്മയ്ക്കായുള്ള സമര്‍പ്പണത്തെ നവീകരിച്ചുകൊണ്ട് ഈ ജനസംഖ്യാ പ്രതിഭാസത്തെ സ്വീകരിക്കണമെന്നും മൂണ്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.