2011-10-27 20:24:19

അസ്സീസിയിലെ
കേരള സാന്നിദ്ധ്യം


27 ഒക്ടോബര്‍ 2011, അസ്സീസി
അസ്സീസിയിലെ സമാധാന സംഗമത്തിലെ കേരള പൗരാണീക ക്രൈസ്തവീകതയുടെ അപൂര്‍വ്വ സാന്നിദ്ധ്യമായിരുന്നു സീറോ മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും തിരുവനന്തപുരം മലങ്കര അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ ബസീലിയോസ് മാര്‍ ക്ലീമിസ് ബാവായും, കേരളത്തിലെ അസ്സീറിയന്‍ ഓര്‍ത്തടോക്സ് സഭയുടെ പരമാദ്ധ്യക്ഷനും തൃശ്ശൂര്‍ മെത്രാപ്പോലീത്തയുമായ ജോര്‍ജ്ജ് മാര്‍ അപ്രേം മൂക്കനും. അസ്സീസി സംഗമത്തിന്‍റെ സംഘാടകരായ മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ക്ഷണപ്രകാരമാണ് മറ്റു മതനേതാക്കളോടൊപ്പം കേരളത്തിലെ രണ്ടു സഭാപ്രതിനിധികളും സമ്മേളനത്തിനെത്തിയത്.








All the contents on this site are copyrighted ©.