2011-10-21 18:01:18

സുവിശേഷവല്‍ക്കരണവും നവസുവിശേഷവല്‍ക്കരണവും


21 ഒക്ടോബര്‍ 2011, വത്തിക്കാന്‍
തിരുസഭയുടെ പ്രേഷിതദൗത്യത്തില്‍ സുവിശേഷവല്‍ക്കരണവും നവസുവിശേഷവല്‍ക്കരണവും ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഫെര്‍നാഡോ ഫിലോനി. സാര്‍വ്വത്രിക സഭ ഒക്ടോബര്‍ ഇരുപത്തിമൂന്നാം തിയതി പ്രേഷിത ഞായറായി ആചരിക്കുന്നതോടനുബന്ധിച്ച് വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ആര്‍ച്ച് ബിഷപ്പ് ഈ പ്രസ്താവന നടത്തിയത്. ഇതുവരെയും ക്രിസ്തുവിനെ അറിഞ്ഞിട്ടില്ലാത്ത അഞ്ഞൂറുകോടിയോളം ജനങ്ങളിലേക്കു സുവിശേഷ സന്ദേശമെത്തിക്കാന്‍ സഭ പ്രയത്നിക്കുകയാണ്. അതോടൊപ്പം സഭാംഗങ്ങളെ വിശ്വാസത്തില്‍ നവീകരിക്കുവാനും സഭ ആഗ്രഹിക്കുന്നു. 2012 ഒക്ടോബര്‍ മാസം ആരംഭിക്കുന്ന ‘വിശ്വാസവത്സര’ ത്തിന്‍റെ പ്രഖ്യാപനത്തിലൂടെ സമകാലിക ലോകത്തില്‍ സസന്തോഷം വിശ്വാസപ്രഘോഷണം നടത്താനുള്ള ആഹ്വാനമാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നല്‍കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് ഫിലോനി വിശദീകരിച്ചു.








All the contents on this site are copyrighted ©.