2011-10-21 18:01:30

ലിബിയയില്‍ അനുരജ്ഞനശ്രമങ്ങള്‍ക്കു മുന്‍തൂക്കം നല്‍കണമെന്ന് കര്‍ദ്ദിനാള്‍ ടര്‍ക്കസണ്‍


21 ഒക്ടോബര്‍ 2011, വത്തിക്കാന്‍
ഒരു മനുഷ്യവ്യക്തിയുടെ മരണം, അതൊരു കുറ്റവാളിയുടേതായാല്‍ പോലും, ആഘോഷിക്കാന്‍ ലോകത്തിന് സാധിക്കുകയില്ലെന്ന് കര്‍ദ്ദിനാള്‍ പീറ്റര്‍ കെ. ടര്‍ക്കസണ്‍. കേണല്‍ മുഹമര്‍ ഗദ്ദാഫി വധിക്കപ്പെട്ടുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു നീതി സമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ കെ. ടര്‍ക്കസണ്‍. 1991 സിംബാബ്‌വെയില്‍ അഭയം തേടിയ ഏത്യോപ്യന്‍ ഭരണാധികാരി മെന്‍ഗിഷിറ്റ്സുവിനെപ്പോലെ ഗദാഫിക്കും അന്യരാജ്യങ്ങളില്‍ രാഷ്ട്രീയാഭയത്തിനു ശ്രമിക്കാമായിരുന്നു. പക്ഷെ അവസാനം വരെ പോരാടാന്‍ തീരുമാനിച്ച ഗദാഫിയുടെ അന്ത്യം ഇങ്ങനെയായതില്‍ ഖേദഃമുണ്ടെന്ന് കര്‍ദ്ദിനാള്‍ ടര്‍ക്കസണ്‍ പറഞ്ഞു.
അനുരജ്ഞനത്തിന്‍റെ പാതയിലൂടെ ഐക്യത്തില്‍ മുന്നേറുവാന്‍ ലിബിയന്‍ ജനതയ്ക്കു സാധിക്കട്ടെയെന്ന് കര്‍ദ്ദിനാള്‍ ആശംസിച്ചു.








All the contents on this site are copyrighted ©.