2011-10-19 19:48:38

വിശ്വാസവര്‍ഷം
Oct.2012 – Nov.2013


19 ഒക്ടോബര്‍ 2011, കൊച്ചി
വിശ്വാസ ജീവിതത്തില്‍ അകന്നുപോകുന്നവരെ അടുപ്പിക്കാന്‍ വിശ്വാസവര്‍ഷം വഴിതെളിക്കുമെന്ന്, ഫാദര്‍ പോള്‍ തേലക്കാട്ട്, സീറോ മലബാര്‍ സഭയുടെ കേരളത്തിലെ വക്താവ് പ്രസ്താവിച്ചു. റോമില്‍ ഒകോട്ബര്‍ 16-ാം തിയതി ഞായറാഴ്ച ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ച വിശ്വാസ വര്‍ഷാചരണവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ഒക്ടോബര്‍ 17-ാം തിയതി മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് ഫാദര്‍ തേലക്കാട്ട് ഇപ്രകാരം പ്രസ്താവിച്ചത്.
വിശ്വാസ മാന്ദ്യവും മൂല്യഛ്യുതിയും ആഗോളതലത്തിലെന്നപോലെ പ്രാദേശിക സഭയെയും ബാധിച്ചിരിക്കുന്ന കാലഘട്ടത്തില്‍, വിശ്വാസജീവിതത്തിന്‍റെ മനോഹാരിതയും പ്രാധാന്യവും മനസ്സിലാക്കി, അത് ആഴപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും വിശ്വാസവര്‍ഷം സഹായിക്കുമെന്ന് സത്യദീപം വാരികയുടെ പത്രാധിപര്‍കൂടിയായ ഫാദര്‍ തേലക്കാട്ട് അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ കേരളത്തിലെ ദേവാലയങ്ങള്‍ നിറയെ വിശ്വാസികള്‍ സമ്മേളിക്കുന്നുണ്ടെങ്കിലും, വിവേവചനമില്ലാത്ത മാധ്യമ സംസ്കാരത്തിന്‍റെയും ഉപഭോഗ സംസ്കാരിത്തിന്‍റെയും പിടിയിലമര്‍ന്ന് വിശ്വാസജീവിതം പൊള്ളയായി പോകാന്‍ സാദ്ധ്യതയുണ്ടെന്നും ഫാദര്‍ തേലക്കാട്ട് പ്രസ്താവിച്ചു. 2-ാം വത്തിക്കാന്‍ സൂനഹദോസിന്‍റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുമ്പോള്‍ സൂനഹദോസിന്‍റെ പ്രബോധനങ്ങള്‍ ഒന്നുകൂടെ പഠിച്ചുകൊണ്ട് സഭയെ നവീകരിക്കാനുള്ള നല്ല അവസരമാണ് വിശ്വാസവര്‍ഷമെന്ന് ഓക്ടോബര്‍ 17-ാം തിയതി കൊച്ചിയില്‍ നടത്തിയ വര്‍ത്താസമ്മേളനത്തില്‍ ഫാദര്‍ പോള്‍ തേലക്കാട്ട് അഭിപ്രായപ്പെട്ടു.
2012 ഒക്ടോബര്‍ 11-മുതല്‍ 2013 നവംബര്‍ 24-വരെയാണ് ആഗോള സഭ വിശ്വാസവര്‍ഷമായി ആചരിക്കുന്നത്. Porta fidei വിശ്വാസത്തിന്‍റെ കവാടം എന്ന സ്വാധികാര പ്രബോധനംവഴിയാണ് മാര്‍പാപ്പ 2012 – 2013 വിശ്വാസ വര്‍ഷമായി പ്രഖ്യാപിച്ചത്.








All the contents on this site are copyrighted ©.