2011-10-19 19:42:27

വികസനം
സാമ്പത്തികം മാത്രമല്ല


19 ഒക്ടോബര്‍ 2011, മുമ്പൈ
വികസനം സാമ്പത്തികം മാത്രമല്ല, മനുഷ്യന്‍റെ സമഗ്രപുരോഗതി ലക്ഷൃം വയ്ക്കണമെന്ന് ആര്‍ച്ചുബിഷപ്പ് സാല്‍വത്തോര്‍ പിന്നാക്കിയോ, ഇന്ത്യയിലെ വത്തിക്കാന്‍റെ സ്ഥാനപതി പ്രസ്താവിച്ചു. വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനത്തിന്‍റെയും ‘അമ്മയും അദ്ധ്യാപിക’യും mater et magistra എന്ന സഭാപ്രബോധനത്തിന്‍റെയും രജതജൂബിലി അനുസ്മരിച്ചുകൊണ്ടു മുമ്പൈയില്‍ സമ്മേളിച്ച ചര്‍ച്ചായോഗത്തെ ഒക്ടോബര്‍ 16-ാം തിയതി ഞായറാഴ്ച അഭിസംബോധനചെയ്യവേയാണ് ആര്‍ച്ചുബിഷപ്പ് പെന്നാക്കിയോ ഇപ്രകാരം പ്രസ്താവിച്ചത്.
രൂക്ഷമായ സാമൂഹ്യ അസമത്വത്തിന്‍റെ കാലഘട്ടത്തില്‍ ലോകത്തിന് ധാര്‍മ്മിക ദര്‍ശനം നല്കിയ സഭയുടെ പ്രബോധനമാണ്, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച അമ്മയും അദ്ധ്യാപികയുമെന്ന് വത്തിക്കാന്‍റെ സ്ഥാപനപതി ചൂണ്ടിക്കാട്ടി.

സഭയുടെ ധാര്‍മ്മിക ദര്‍ശനത്തിന്‍റെ സത്തയാണ് ജീവന്‍റെ വിശുദ്ധിയും മനുഷ്യന്‍റെ അന്തസ്സുമെന്ന് സിമ്പോസിയത്തിന് നേതൃത്വം നല്കിയ മുമ്പൈ അതിരൂപാതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ബോധിപ്പിച്ചു. ലിംഗ വിവേചനം, സ്ത്രീ പീഡനം, ദളിത്-ഗിരിവര്‍ഗ്ഗ വിവേചനം എന്നീ പ്രശ്നങ്ങളില്‍ ഇനിയും ഭാരതം കുടുങ്ങിക്കിടക്കുന്നത് ഖേദകരമാണെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ചര്‍ച്ചാവേദിയെ ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ 14-ാം തിയതി ആരംഭിച്ച സമ്മേളനം
16-ാം തിയതി സമാപിച്ചു. 300 പ്രതിനിനിധികള്‍ പങ്കെടുത്തു.









All the contents on this site are copyrighted ©.