2011-10-18 18:42:32

മിഷനറിവൈദീകന്‍ ഫിലിപ്പീന്‍സില്‍ വധിക്കപ്പെട്ടു


18 ഒക്ടോബര്‍ 2011, സാംബോന്‍ഗാ – ഫിലിപ്പീന്‍സ്
ഇറ്റാലിയന്‍ മിഷനറി വൈദീകന്‍ ഫാദര്‍ ഫൗസ്റ്റോ തെന്‍തോറിയോ ഫിലിപ്പീന്‍സിലെ മിന്‍ദാനാവോയില്‍ വധിക്കപ്പെട്ടു. പതിനേഴാം തിയതി തിങ്കളാഴ്ച ഒരജ്ഞാതന്‍റെ വെടിയേറ്റാണ് അദ്ദേഹം മരണമടഞ്ഞത്. വിദേശരാജ്യങ്ങളിലെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പി.ഐ.എം.ഇ സന്ന്യാസഭയില്‍ അംഗമായ ഫാദര്‍ തെന്‍തോറിയോ കഴിഞ്ഞ മുപ്പത്തിരണ്ടു വര്‍ഷമായി ഫിലിപ്പീന്‍സില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. മിന്‍ദാനാവോയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ സുവിശേഷ സന്ദേശവുമായി കടന്നുചെന്ന ഫാദര്‍ തെന്‍തോറിയോ അവര്‍ക്കൊപ്പം ജീവിച്ചുകൊണ്ട് അവരുടെ സാമൂഹ്യ-സാംസ്ക്കാരീക ഉന്നമനത്തിനുവേണ്ടി കഠിനമായി പരിശ്രമിക്കുകയായിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുപോകുന്ന ഈ ജനസമൂഹത്തിന്‍റെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയ അദ്ദേഹത്തിന് അവിടുത്തെ ഖനിവ്യവസായികളില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്ന് ആരാഖാന്‍ പട്ടണത്തിന്‍റെ കൗണ്‍സിലര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.








All the contents on this site are copyrighted ©.