2011-10-14 18:03:39

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ഇരുന്നൂറാം സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ മാര്‍പാപ്പ പങ്കെടുക്കുന്നു.


14 ഒക്ടോബര്‍ 2011, വത്തിക്കാന്‍

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ഇരുന്നൂറാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ അര്‍പ്പിക്കപ്പെടുന്ന സാഘോഷ ദിവ്യബലിക്ക് മാര്‍പാപ്പ മുഖ്യകാര്‍മ്മീകത്വം വഹിക്കും. ലാറ്റിനമേരിക്കയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍റെ ക്ഷണം സ്വീകരിച്ചാണ് പാപ്പ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതെന്ന് പരിശുദ്ധ സിംഹാസനം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥയായ ഗ്വാദലൂപ്പെ നാഥയുടെ തിരുന്നാളാഘോഷിക്കുന്ന ഡിസംബര്‍ പന്ത്രണ്ടാം തിയതിയാണ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ ദിവ്യബലി അര്‍പ്പിക്കപ്പെടുന്നത്.
1808 മുതല്‍ 1824വരെയുള്ള കാലയളവിലാണ് മിക്കവാറും ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ വിദേശ സാമ്രാജ്യശക്തികളില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത്.









All the contents on this site are copyrighted ©.