2011-10-13 19:40:56

രാഷ്ട്രീയ മേഖല
നീതിനിഷ്ഠമാകണമെന്ന്
കാരിത്താസ്


13 ഒക്ടോബര്‍ 2011, റോം
ജനങ്ങളുടെ പൊതുനന്മയിലും നീതിയിലും അധിഷ്ഠിതമായിരിക്കണം രാഷ്ട്രീയ മേഖലയെന്ന്, ഡോമിനിക്ക് റൊസ്സേത്തി, കാരിത്താസ് ഇറ്റലിയുടെ വക്താവ് പ്രസ്താവിച്ചു. ആഗോള ഉപവി പ്രവര്‍ത്തന സംഘടനയായ കാരിത്താസിന്‍റെ ഇറ്റലിയിലെ പ്രവര്‍ത്തനങ്ങളുടെ 40-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 14-ാം തിയതി സംഘടിപ്പിക്കുവാന്‍ പോകുന്ന സമ്മേളനമാണ് സമൂഹ്യ-രാഷ്ട്രീയ മേഖലയിലെ പൊതുനന്മയും നീതിയും ചര്‍ച്ചാ വിഷയമാക്കുന്നത്.
രാഷ്ട്രീയ മേഖല പൊതുനന്മ ലക്ഷൃംവയ്ക്കുമ്പോഴും പാവങ്ങളും അഭയാര്‍ത്ഥികളും നാടോടികളുമായവരുടെ പുരോഗതിയും സാമൂഹ്യാന്തസ്സും പ്രത്യേകമായി പരിഗണിക്കേണ്ടതാണെന്ന് 40-ാം വാര്‍ഷികവുമായി ബന്ധപ്പെട്ടു ഒക്ടോബര്‍ 12-ാം തിയതി റോമില്‍ നടിത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കാരിത്താസ് ഇറ്റലിയുടെ വക്താവ്, ഡോമിനിക്ക് റൊസ്സേത്തി പ്രസ്താവിച്ചു. സാമൂഹ്യനന്മ ലക്ഷൃമിടേണ്ട രാഷ്ട്രീയം, സന്നദ്ധ സേവനം
അന്താരാഷ്ട്ര ഉപവി പ്രവര്‍ത്തനങ്ങള്‍ - എന്നിവ പഠന വിഷയമാക്കുന്ന സമ്മേളനത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകരും, പൊതുമേഖലാ പ്രവര്‍ത്തകരും, പാര്‍ലിമെന്‍ററി അംഗങ്ങളും പങ്കെടുക്കുമെന്ന് റൊസ്സേത്തി വെളിപ്പെടുത്തി.








All the contents on this site are copyrighted ©.