2011-10-13 19:32:35

മരണഭീതി
കിനിഞ്ഞിറങ്ങുന്ന
ഇറാക്ക്


13 ഒക്ടോബര്‍ 2011, ബാഗ്ദാദ്
മരണഭീതിയും അസ്ഥിരതയും കിനിഞ്ഞിറങ്ങുന്ന മണ്ണിലാണ് ഇറാക്കിലെ ക്രൈസ്തവ മക്കള്‍ ജീവിക്കുന്നതെന്ന്, ഇറാക്ക് സന്ദര്‍ശിച്ച അമേരിക്കന്‍ മെത്രാന്‍ സംഘം അറിയിച്ചു. ഇറാക്കിലെ ക്രൈസ്തവ സഭകളുടെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് അമേരിക്കയിലെ കാരുണ്യ പ്രവര്‍ത്തന സംഘടനയായ CRS Catholic Relief Society-യുടെ ചെയര്‍മാന്‍ ബിഷപ്പ് മറേയുടെ നേതൃത്വത്തിലുള്ള നാലംഗ-മെത്രാന്‍ സംഘം ഒക്ടോബര്‍ ആദ്യവാരത്തില്‍ പീഡനങ്ങള്‍ അനുഭവിക്കുന്ന ഇറാക്കിലെ ക്രൈസ്തവ സമൂഹങ്ങള്‍ സന്ദര്‍ശിച്ചത്. 2010 ഒക്ടോബര്‍ 31-ന് ചാവേര്‍ ബോംബാക്രമികള്‍ തകര്‍ത്ത ബാഗ്ദാദിലെ കന്യകാ നാഥയുടെ നാമത്തിലുള്ള ദേവാലയവും മെത്രന്‍സംഘം സന്ദര്‍ശിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ടു വൈദികരടക്കം 35 കത്തോലിക്കരുടെ സ്മാരകമന്ദിരത്തില്‍ മെത്രാന്മാര്‍ പ്രാര്‍ത്ഥിച്ചു. കാല്‍ഡിയന്‍, അര്‍മേനിയന്‍, സീറിയന്‍, ലത്തീന്‍ സമൂഹങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ വിലയിരുത്തിയ സന്ദര്‍ശനത്തിന് ഇറാക്കിലെ വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ ജോര്‍ജ്ജ് ലിംഗ്വാ നേതൃത്വംനല്കി.








All the contents on this site are copyrighted ©.