2011-10-12 18:42:37

സന്യാസി ആശ്രമത്തിലാണെങ്കിലും
ദൈവസാന്നിദ്ധ്യത്തില്‍ ആയിരിക്കണമെന്നില്ല


12 ഒക്ടോബര്‍ 2011, കലാബ്രിയ
യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവയ്ക്കുന്ന മിഥ്യായാണ് ചുറ്റുമെന്ന് മാര്‍പാപ്പ
തെക്കെ ഇറ്റലിയിലെ കലാബ്രിയാ പ്രവിശ്യയിലുള്ള വിശുദ്ധ ബ്രൂണോയുടെ പുരാതനമായ കര്‍ത്തൂസിയന്‍ ആശ്രമം ഒക്ടോബര്‍ 9-ാം തിയതി ഞായറാഴ്ച സന്ദര്‍ശിക്കവേ പ്രസ്താവിച്ചു. യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് സത്യസന്ധമായി ഇറങ്ങിച്ചെല്ലാന്‍ ജീവിതത്തില്‍ നിശ്ശബ്ദതയും ഏകാന്തതയും അനിവാര്യമാണെന്നും, എന്നാല്‍ ഇന്നത്തെ ലോകത്ത് മനുഷ്യമനസ്സുകള്‍ മിഥ്യയായ മാധ്യമ ബിംബങ്ങളാല്‍ നിറഞ്ഞിരിക്കയാണെന്നും മാര്‍പാപ്പ ആശ്രമവാസികളെ ഉദ്ബോധിപ്പിച്ചു.

സ്വാഭാവികമായും ജീവിതത്തിന്‍റെ ഭാഗമായി തീരേണ്ട നിശ്ശബ്ദതയെയും ഏകാന്തതയെയും ഭയന്ന് ഇന്നത്തെ തലമുറ, വിശിഷ്യാ യുവജനങ്ങള്‍, രാവിലെ മുതല്‍ വൈകുന്നേരംവരെ
ദൃശ്യ-ശ്രാവ്യ ബിംബങ്ങള്‍കൊണ്ടു അവരുടെ മനസ്സുകള്‍ നിറയ്ക്കുകയാണെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ആശ്രമത്തിലായിരിക്കുന്ന സന്യാസി ദൈവസാന്നിദ്ധ്യത്തില്‍ ആയിരിക്കണമെന്നില്ലെന്നും, ജീവിതപൂര്‍ണ്ണത പ്രാപിക്കാന്‍ ആത്മീയതയ്ക്ക് അനിവാര്യമായ നിശ്ശബ്ദതയും ഏകാന്തതയും ആര്‍ജ്ജിക്കാന്‍ പരിശീലിക്കുകയും കഠിനമായി അദ്ധ്വാനിക്കുകയും ചെയ്യണമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.