2011-10-12 19:10:44

ജൈവധാര്‍മ്മികതയുടെ
അന്താരാഷ്ട്ര നയം


12 ഒക്ടോബര്‍ 2011, റോം
ഇന്നത്തെ സമൂഹ്യചുറ്റുപാടില്‍ സാധാരണ മനുഷ്യന്‍ അനുഭവിക്കുന്ന നിസ്സഹായതയെയും ജീവിതക്ലേശങ്ങളെയും കുറിച്ച് പഠിക്കാന്‍ ലോകമതങ്ങളുടെ ധാര്‍മ്മിക വിദഗ്ദ്ധര്‍ ഐക്യരാഷ്ട്ര സംഘടനയോടു ചേര്‍ന്ന് റോമില്‍ സമ്മേളിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്കാരിക വിഭാഗം unesco-യാണ് ‘മാനുഷീക നിസ്സഹായത ആഗോളതലത്തില്‍’ എന്ന വിഷയവുമായി ലോകമത പ്രതിനിധികളുടെ ആഗോളസമ്മേളനം സംഘടിപ്പിച്ചത്. ബൗദ്ധ-ക്രൈസ്തവ-ഹിന്ദു-ഇസ്ലാം-യഹൂദ-കണ്‍ഫൂച്ചിയന്‍ മതങ്ങളുടെ ധാര്‍മ്മിക വിദഗ്ദ്ധരാണ് ഒക്ടോബര്‍ 9-മുത്ല‍ 11-വരെ തിയതികളില്‍ റോമിലെ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയില്‍ സമ്മേളിച്ചത്.
ആഗോളതലത്തില്‍, പ്രത്യേകിച്ച് ആഫ്രിക്കന്‍ നാടുകളില്‍, ജനങ്ങള്‍ ഇന്ന് അനുഭവിക്കുന്ന കൊടും ദാരിദ്ര്യത്തിന്‍റേയും പട്ടിണി മരണത്തിന്‍റേയും നിസ്സഹായതയിലാണ് മതനേതാക്കള്‍ ഒത്തുചേര്‍ന്ന് മനുഷ്യാവകാശത്തിന്‍റെയും ജൈവധാര്‍മ്മികതയുടെയും അന്താരാഷ്ട്ര നയം രൂപീകരിക്കുവാന്‍ പരിശ്രമിക്കുന്നത്.








All the contents on this site are copyrighted ©.