2011-10-12 20:28:06

കാലാവസ്ഥ വ്യതിയാനവും
ഏഷ്യയിലെ സഭയും


12 ഒക്ടോബര്‍ 2011, ബാങ്കോക്ക്
കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു ഏഷ്യയിലെ മെത്രാന്മാരുടെ സംയുക്ത സമിതി-fabc പഠിക്കും. ഒക്ടോബര്‍ 19-മുതല്‍ 20-വരെ തിയതികളില്‍ ബാങ്കോക്കില്‍ സമ്മേളിക്കുന്ന ഏഷ്യിലെ കത്തോലിക്കാ സഭാ പ്രതിനിധികാളാണ് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ നീതിപൂര്‍വ്വകമായ പ്രായോഗീക വശങ്ങളെക്കുറിച്ച് പഠിക്കുന്നത്.
പരിസ്ഥിതി വിനാശംമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്
ജനങ്ങള്‍ക്ക് അവബോധംനല്കാനും പരിസ്ഥിതി പരിരക്ഷിക്കുവാനുമുള്ള
പ്രായോഗിക നിര്‍ദ്ദേശങ്ങളും പൊതുവായ മുന്‍കരുതലുകളും
സഭാ സ്ഥാപനങ്ങളിലൂടെ ജനങ്ങള്‍ക്ക് നല്കുവാന്‍ സമ്മേളനം സഹായിക്കുമെന്ന് fabc പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.

ജനീവയില്‍ ചേരുന്ന ഡര്‍ബന്‍ കോണ്ഫറന്‍സിലും ബ്രസീലിലെ റിയോ പട്ടണത്തില്‍ അരങ്ങേറുവാന്‍ പോകുന്ന ആഗോള താപനത്തെക്കുറിച്ചുള്ള യുഎന്‍ ഉച്ചകോടി സമ്മേളനത്തിലും കാലാവസ്ഥാ വ്യതിയാനമെന്ന ആനുകാലിക സമൂഹ്യ പ്രതിഭാസത്തോടുള്ള ഏഷ്യന്‍ സഭയുടെ പ്രതികരണം പങ്കുവയ്ക്കുമെന്ന് വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.
കേരളസഭയെ പ്രതിനിധീകരിച്ച് സീറോ-മലബാര്‍ സഭയുടെ കൂരിയ മെത്രാന്‍,
റവ. ഡോ. ബോസ്കോ പുത്തൂര്‍ ബാംങ്കോക്കിലെ പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുക്കും.
ജര്‍മ്മനിയിലെ സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധന്‍ ഓട്ടമാര്‍ എയ്സെല്‍ ഹോഫര്‍, യുഎന്നിന്‍റെ പരിസ്ഥിതി സംരക്ഷണ വിഭാഗത്തിന്‍റെ മേധാവി മാര്‍ട്ടിന്‍ കോര്‍, ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ ഏണസ്റ്റ് ഊള്‍റിച്ച് എന്നിവര്‍ സമ്മേളനത്തെ നയിക്കും.









All the contents on this site are copyrighted ©.