2011-10-11 17:41:12

ഈജിപ്തിലെ ക്രൈസ്തവര്‍ പ്രത്യാശ കൈവിടില്ല :കര്‍ദ്ദിനാള്‍ നാജുയിബ്


11 ഒക്ടോബര്‍ 2011, കെയ്റോ

അടിസ്ഥാന മനുഷ്യാവകാശങ്ങളും പൗരസമത്വവും സംരക്ഷിക്കപ്പെടുന്ന രാജ്യമായിട്ടാണ് പുതിയ ഈജിപ്തിനെ കാണുന്നതെന്ന് കര്‍ദ്ദിനാള്‍ അന്തോണിയോസ് നാജൂയിബ് പ്രസ്താവിച്ചു. തലസ്ഥാനനഗരമായ കയ്റോയില്‍ കോപ്ടിക് ക്രൈസ്തവരും സുരക്ഷാസേനയും തമ്മില്‍ നടന്ന സംഘര്‍ഷത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അലക്സാണ്ട്രിയായിലെ കോപ്ടിക്ക് കത്തോലിക്കാ പാത്രിയാര്‍ക്കീസ് അന്തോണിയോസ് നാജൂയിബ്. രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തീക മാന്ദ്യവും സാമൂഹ്യ അരക്ഷിതാവസ്ഥയും മതതീവ്രവാദത്തിന് ആക്കം കൂട്ടുന്ന ഘടകങ്ങളാണെന്ന് കര്‍ദ്ദിനാള്‍ വിശദീകരിച്ചു. ഈജിപ്തിലെ ക്രൈസ്തവര്‍ പലതരത്തിലുള്ള ആക്രമണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും മുന്‍പും വിധേയരായിട്ടുണ്ട്. പ്രത്യാശ കൈവെടിയാതെ ക്രിസ്തുവില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് പ്രതിസന്ധിയുടെ ഈ ഘട്ടവും അവര്‍ അഭിമുഖീകരിക്കുമെന്ന് കര്‍ദ്ദിനാള്‍ നാജൂയിബ് പ്രസ്താവിച്ചു.








All the contents on this site are copyrighted ©.