2011-10-07 17:34:48

മദര്‍ അന്ന മരിയ യാനെര്‍ ദൈവസ്നേഹത്തിലധിഷ്ഠതമായ സാമൂഹ്യസേവനത്തിന്‍റെ മാതൃക – കര്‍ദ്ദിനാള്‍ അമാത്തോ


07 ഒക്ടോബര്‍ 2011, റോം

ദൈവീക സാന്നിദ്ധ്യത്തില്‍ ജീവിക്കാനും നിസ്വാര്‍ത്ഥമായി സാമൂഹ്യസേവനം നടത്താനും മദര്‍ അന്ന മരിയ യാനെര്‍ ലോകത്തിനു പ്രചോദനം നല്‍കുന്നുവെന്ന് കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ. ഉര്‍ഗെലിലെ തിരുക്കുടുംബത്തിന്‍റെ സഹോദരിമാരുടെ സന്ന്യസ്തസഭ സ്ഥാപിച്ച മദര്‍ അന്ന മരിയയുടെ വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനചടങ്ങുകളോടനുബന്ധിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ. 1800ല്‍ സ്പെയിനിലെ ചെര്‍വേറായില്‍ ജനിച്ച അന്ന മരിയ ചെറുപ്പംമുതല്‍ ആതുരശുശ്രൂഷാരംഗത്ത് സജീവമായിരുന്നു. 1859ല്‍ മദര്‍ സ്ഥാപിച്ച സന്ന്യസ്ത സഭയുടെ പ്രവര്‍ത്തന മേഖലകള്‍ കുട്ടികളുടേയും യുവജനങ്ങളുടേയും വിശ്വാസരൂപീകരണവും ആതുരശുശ്രൂഷയുമാണ്. മദറിന്‍റെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപന ചടങ്ങുകള്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ എട്ടാം തിയതി ശനിയാഴ്ച സ്പെയിനിലെ കത്തലോണിയായില്‍ നടക്കും.








All the contents on this site are copyrighted ©.