2011-10-06 20:06:44

'ആഫ്രിക്കന്‍ കൊമ്പു' രാജ്യങ്ങള്‍ക്കായി
പാപ്പയുടെ സഹായാഭ്യര്‍ത്ഥന


6 ഒക്ടോബര്‍ 2011, വത്തിക്കാന്‍
ആഫ്രിക്കയെ ഇനിയും തുണയ്ക്കണമെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ആഗോള സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ അനുഭവിക്കുന്ന കൊടും ദാരിദ്ര്യത്തിന്‍റെയും മാനുഷിക യാതനകളുടെയും അവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് ഒക്ടോബര്‍ 5-ാം തിയതി ബുധനാഴ്ച തന്‍റെ പതിവുള്ള തന്‍റെ പൊതികൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ സമാപാനത്തിലാണ് മാര്‍പാപ്പ സാമ്പത്തിക സഹായവും പ്രാര്‍ത്ഥനയും ആഗോളസമൂഹത്തോട് അഭ്യര്‍ത്ഥിച്ചത്.
നിരവധി സന്നദ്ധ സംഘടകള്‍ സഹായവുമായി രംഗത്തുണ്ടെങ്കിലും, ഗുരുതരമായി കൊണ്ടിരിക്കുന്ന ദാരിദ്രൃ അവസ്ഥയും മരണനിരക്കും കണക്കിലെടുക്കുമ്പോള്‍, കിഴക്കെ ആഫ്രിക്കയിലെ ജനങ്ങളെ തുണയ്ക്കുവാന്‍ ആഗോള സമൂഹം ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.

മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് വത്തിക്കാന്‍റെ ഉപവി പ്രവര്‍ത്തന സംഘടനകളായ കോര്‍ ഊനും പൊന്തിഫീച്ചിയും, കാരിത്താസ് ഇന്‍റെര്‍നാഷണല്‍ എന്നിവ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനുള്ള അടയന്തിരയോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്.








All the contents on this site are copyrighted ©.