2011-10-05 20:23:06

വിദ്യാഭ്യാസത്തില്‍
മതബോധനം അനിവാര്യം


5 ഒക്ടോബര്‍ 2011, ഇറ്റലി
മാനവീക പുരോഗതിക്ക് മതബോധനം അനിവാര്യമെന്ന്, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പ്രസ്താവിച്ചു. ഒക്ടോബര്‍ 2-ാം തിയതി ഞായറാഴ്ച വടക്കെ ഇറ്റലിയിലെ ഇവ്റെയായില്‍ വിദ്യാഭ്യാസ പ്രവര്‍ത്തകയും അമലോത്ഭവ നാഥയുടെ ഉപവികളുടെ സഹോദരികള്‍ - എന്ന ആഗോള സന്യാസ സഭയുടെ സ്ഥാപകയുമായ മദര്‍ മരിയ വേര്‍ണായെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയര്‍ത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വത്തിക്കാന്‍‍ സ്റ്റേറ്റ് സെക്രട്ടറി.

മനുഷ്യാന്തസ്സിന് അടിസ്ഥാനവും അനിവാര്യവുമായ മതാത്മക രൂപീകരണത്തില്‍ ശ്രദ്ധചെലുത്താന്‍ പലര്‍ക്കും ഇന്നു ഭയമാണെന്നും, ഈ മനോഭാവം വിദ്യാഭ്യാസ നിലവാരത്തെയും വ്യക്തികളുടെ രൂപീകരണത്തെയും തരംതാഴ്ത്തുന്നുണ്ടെന്നും
കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ചൂണ്ടിക്കാട്ടി. പ്രാദേശിക ഭരണകൂടത്തോട് സഹകരിച്ചുകൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ മതബോധനത്തിലൂടെയും സന്മാര്‍ഗ്ഗപഠനത്തിലൂടെയും വ്യക്തികളുടെ സമഗ്രരൂപീകരണത്തിന് തന്‍റെ ജീവിതകാലത്ത് പ്രാമുഖ്യം നല്കിയ മദര്‍ വേര്‍ണായുടെ ജീവിതം ആധുനിക വിദ്യാഭ്യാസ ലോകത്തിന് മാതൃകയാക്കാവുന്നതാണെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണേ പ്രസ്താവിച്ചു.

17-ാം നൂറ്റാണ്ടില്‍ ഫ്രഞ്ചു വിപ്ലവത്തെ തുടര്‍ന്നുണ്ടായ സമൂഹ്യ പ്രതിസന്ധിയില്‍ തന്‍റെ ത്യാഗസമര്‍പ്പണത്തിലൂടെ പാവങ്ങള്‍ക്ക് വിദ്യാഭ്യാസത്തിന്‍റെ വെളിച്ചം പകര്‍ന്ന സമൂഹ്യ നവോത്ഥാരകയായിരുന്നു വാഴ്ത്തപ്പെട്ട മരിയ വേര്‍ണാ..








All the contents on this site are copyrighted ©.