2011-10-05 20:28:12

വചനം സനാതനവും
സ്ഥായീഭാവമുള്ളതും


5 ഒക്ടോബര്‍ 2011, ലോസാഞ്ചലസ്
പ്രബോധനങ്ങളുടെ സ്വീകാര്യതയിന്മേല്‍ സഭയെ വിഭജിക്കാനാവില്ലെന്ന്, കര്‍ദ്ദിനാള്‍ മാവുരോ പിയച്ചെന്‍സാ, വൈദീകര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് ഉദ്ബോധിപ്പിച്ചു.
ഒക്ടോബര്‍ 4-ാം തിയതി ചൊവ്വാഴ്ച അമേരിക്കയിലെ ലോസാഞ്ചലസ് രൂപതാ വൈദികരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് കര്‍ദ്ദിനാള്‍ പിയച്ചെന്‍സാ ഇപ്രകാരം പ്രസ്താവിച്ചത്.
സാമൂഹ്യസാഹചര്യങ്ങളില്‍, ചരിത്രവും സംസ്കാരവും ആചാരങ്ങളും മാറ്റങ്ങള്‍ക്ക് വിധേയമാകുമ്പോഴും ക്രിസ്തുവിന്‍റെ സുവിശേഷം സനാതനവും സ്ഥായീഭാവമുള്ളതാണെന്നും, അതുകൊണ്ടുതന്നെ രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു മുന്‍പുള്ളതും പിന്‍പുള്ളതുമെന്ന് സഭയെ രണ്ടായി വേര്‍തിരിച്ചു കാണുന്ന നയം തെറ്റാണെന്നും കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു.
അപ്പസ്തോലന്മാരുടെ അടിസ്ഥാനത്തില്‍ ക്രിസ്തു സ്ഥാപിച്ച സഭയുടെ ചരിത്രപരവും പ്രബോധനപരവും ദൈവശാസ്ത്രപരവുമായ ഐക്യം എപ്പോഴും അംഗീകരിക്കേണ്ടതും ജീവിക്കേണ്ടതുമാണെന്നും കര്‍ദ്ദിനാള്‍ വൈദികരുടെ കൂട്ടായ്മയെ ഉദ്ബോധിപ്പിച്ചു.
തിരുവെഴുത്തുകളിലും സഭയുടെ പ്രബോധനാധികാരത്തിലും സന്നിഹിനായ ക്രിസ്തു, മാംസംധരിച്ച വചനമാണെന്നും, ആകയാല്‍ വൈദികര്‍ തിരുവെഴുത്തുകളുടെ പഠനത്തിലൂടെയും ധ്യാനത്തിലൂടെയും നിരന്തരമായ പ്രാര്‍ത്ഥനയിലൂടെയും ക്രിസ്തുവുമായുള്ള വ്യക്തിബന്ധം വളര്‍ത്തിയെടുക്കുകയാണ് വേണ്ടതെന്നും, സമ്മേളനത്തോട് കര്‍ദ്ദിനാള്‍ ആഹ്വാനംചെയ്തു.









All the contents on this site are copyrighted ©.