2011-10-05 20:37:10

അഭയാര്‍ത്ഥികളെ
മനുഷ്യാവകാശതലത്തില്‍
മാനിക്കണം


5 ഒക്ടോബര്‍ 2011, ജനീവ
ആഗോളതലത്തിലുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക് മനുഷ്യാവകാശത്തിന്‍റെ തലത്തില്‍ മാനിക്കപ്പെടണമെന്ന്, ആര്‍ച്ചുബിഷ്പ്പ സില്‍വാനോ തൊമാസി, ഐക്യരാഷ്ട്ര സംഘടനയുടെ ജനീവ ആസ്ഥാനത്തുള്ള വത്തിക്കാന്‍റെ പ്രതിനിധി പ്രസ്താവിച്ചു. ഒക്ടോബര്‍ 4-ാം തിയതി ചൊവ്വാഴ്ച യുഎന്‍ മനുഷ്യാവകാശ സംഘടനയുടെ 62-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് ആര്‍ച്ചുബിഷപ്പ് തൊമാസി ഇപ്രകാരം പ്രസ്താവിച്ചത്.
അഭയാര്‍ത്ഥീ-ജനതയുടെ സുസ്ഥിതിക്കായി ഐക്യ രാഷ്ട്ര സംഘടന രൂപീകരിച്ചിട്ടുള്ള ഉപക്രമത്തിന്‍റെ 60-ാം വാര്‍ഷകത്തോട് അനുബന്ധിച്ചാണ് യുഎന്‍ മനുഷ്യാവകാശ സംഘട അഭയാര്‍ത്ഥി കാര്യങ്ങള്‍ ചര്‍ച്ചാ വിഷയമാക്കിയത്.
യൂഎന്‍ പിന്‍തുണയുള്ള സന്നദ്ധസംഘടനകളും വിശ്വാസസംഘടനകളും സമൂഹ്യസംഘടനകളും ചേര്‍ന്ന് 1951-ല്‍ രൂപീകരിച്ച അഭയാര്‍ത്ഥി ഉപക്രമവും (UN Preamble for Refugees) അവരുടെ സംരക്ഷണ പദ്ധതികളും ആഗോളതലത്തില്‍ അവഗണിക്കപ്പെട്ടിട്ടുണ്ടെന്ന് വത്തിക്കാന്‍റെ പ്രതിനിധി ചൂണ്ടിക്കാട്ടി. സാമൂഹ്യ-സാമ്പത്തീക-രാഷ്ട്രീയ കാരണങ്ങളാല്‍ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമായി ഒരോ രാജ്യത്തും എത്തുന്നവരോട് സാര്‍ക്കാരുകള്‍ കാണിക്കുന്ന നിലപാട് അധികവും നിഷേധകാത്മകമാണെന്നും, ജീവനും സംരക്ഷണവും തേടിയെത്തുന്ന മനുഷ്യര്‍ ജയിലുകളില്‍ ബന്ധനസ്ഥരാക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും വത്തിക്കാന്‍റെ വക്താവ് ചൂണ്ടിക്കാട്ടി.

പാവങ്ങളായ ഈ മനുഷ്യര്‍ അനുഭവിക്കുന്ന അസ്വാതന്ത്ര്യവും മാനസീക സംഘര്‍വും വ്യക്തിജീവിതങ്ങളില്‍ സംഘര്‍ഷത്തിന്‍റെയും നിരാശയുടെയും വിപരീതമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയാണെന്നും ആര്‍ച്ചുബിഷ്പ്പ് തൊമാസി പ്രസ്താവിച്ചു.









All the contents on this site are copyrighted ©.