2011-10-04 16:15:25

‘അറേബ്യന്‍ വസന്തം’ മതേതരം – ഇസ്ലാം മതപണ്ഡിതന്‍


04 ഒക്ടോബര്‍ 2011, റോം

‘അറേബ്യന്‍ വസന്തം’ എന്നപേരില്‍ അറിയപ്പെടുന്ന മധ്യപൂര്‍വ്വദേശത്തെ സാമൂഹ്യവിപ്ലവങ്ങള്‍ മതേതരമാണെന്ന് തെഹ്റാനില്‍ നിന്നുള്ള മുതിര്‍ന്ന ഇസ്ലാംപുരോഹിതന്‍ മുഹമ്മദ് അലി ഷൊമാലി പ്രസ്താവിച്ചു. വിപ്ലവങ്ങള്‍ക്കു പിന്നില്‍ മതപരമായ കാരണങ്ങളുണ്ടെങ്കിലും അവ പൂര്‍ണ്ണമായും മതാത്മക വിപ്ലവങ്ങളല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. റോമിലെ സെന്‍റ് ആന്‍സലേം സര്‍വ്വകലാശാലയില്‍ നടന്ന മതാന്തരസംവാദ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അറേബ്യന്‍ വിപ്ലവങ്ങള്‍ക്ക് 1979ലെ ഇറാന്‍ വിപ്ലവത്തോട് ചില സാമ്യങ്ങള്‍ ഉണ്ടെങ്കിലും അവ ഇസ്ലാം വിപ്ലവങ്ങളല്ല. വിവിധ മതസ്ഥര്‍ ഐക്യബോധത്തോടെയാണ് അവയില്‍ പങ്കുചേര്‍ന്നത് – ഷൊമാലി വിശദീകരിച്ചു.
അനീതിക്കും വിവേചനത്തിനുമെതിരേ ഒരുപോലെ ശബ്ദമുയര്‍ത്തുന്നവരാണ് മുസ്ലീമുകളും ക്രൈസ്തവരും. ഇരു മതവിഭാഗങ്ങളും പങ്കിടുന്ന മൂല്യങ്ങളാണ് നീതിയും മനുഷ്യാന്തസിനോടുള്ള ആദരവും, പൊതു നന്മയും - മുഹമ്മദ് അലി ഷൊമാലി പറഞ്ഞു.








All the contents on this site are copyrighted ©.