2011-10-04 16:17:40

വിയറ്റ്നാമിലെ കത്തോലിക്കാ അധ്യാപകര്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെ വക്താക്കള്‍


04 ഒക്ടോബര്‍ 2011, വിയറ്റ്നാം
വിദ്യാര്‍ത്ഥികളെ മൂല്യബോധമുള്ള പൗരന്മാരായി വളര്‍ത്തണമെന്ന് വിയറ്റ്നാമിലെ ബിഷപ്പ് പീറ്റര്‍ വാന്‍ ഖാം അന്നാട്ടിലെ കത്തോലിക്കാ അധ്യാപകരെ ആഹ്വാനം ചെയ്തു. കത്തോലിക്കാ അധ്യാപകര്‍ക്കുവേണ്ടി ചി മിന്‍ രൂപത സംഘടിപ്പിച്ച പഠന ശിബിരത്തില്‍ ഒക്ടോബര്‍ രണ്ടാം തിയതി പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്പ് വാന്‍ ഖാം. കത്തോലിക്കാ സഭയ്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുവാന്‍ അനുവാദമില്ലാത്ത അന്നാട്ടില്‍ പൊതു വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്ന കത്തോലിക്കാ അധ്യാപകര്‍ മൂല്യബോധമുള്ള പുതിയതലമുറയെ വാര്‍ത്തെടുക്കാന്‍ വിളിക്കപ്പെട്ടവരാണെന്ന് ബിഷപ്പ് പ്രസ്താവിച്ചു. ധാര്‍മ്മീക മാനുഷീക മൂല്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കു പരിശീലനം നല്‍കുന്നതിന് പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ ആവിഷ്ക്കരിക്കുകയായിരുന്നു പഠനശിബിരത്തിന്‍റെ ലക്ഷൃമെന്ന് കത്തോലിക്കാ അധ്യാപക സംഘടനയുടെ അദ്ധ്യക്ഷന്‍ ജോസഫ് തുയെന്‍ പറഞ്ഞു.








All the contents on this site are copyrighted ©.