ഗാന്ധിജിയുടെ സന്ദേശം ഇന്ത്യക്കാര്‍ വിസ്മരിക്കുന്നു : ആര്‍ച്ച് ബിഷപ്പ് മേനാം പറമ്പില്‍
04 ഒക്ടോബര്‍ 2011, ഡല്‍ഹി
ലോകം മുഴുവന്‍ ഗാന്ധിജിയുടെ സന്ദേശം സ്വീകരിക്കുമ്പോള്‍
ഇന്ത്യക്കാര്‍ അദ്ദേഹത്തിന്‍റെ സന്ദേശങ്ങള്‍ വിസ്മരിക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് തോമാസ്
മേനാംപറമ്പില്‍. ഗാന്ധിജിയുടെ 142ാം ജന്മദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍
സംസാരിക്കുകയായിരുന്നു ഗുവഹാത്തി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് തോമാസ് മേനാം പറമ്പില്‍.
ഇന്ത്യന്‍ സംസ്ക്കാരത്തിന്‍റെ ശ്രേഷ്ഠ വക്താവായിരുന്ന ഗാന്ധിജി അക്രമരാഹിത്യത്തിന്‍റേയും
സഹിഷ്ണുതയുടേയും സന്ദേശമാണ് സ്വന്തം ജീവിതത്തിലൂടെ നല്‍കിയത്. വ്യത്യസ്ത മതവിശ്വാസങ്ങളേയും
സംസ്ക്കാരങ്ങളെയും പ്രത്യയശാസ്ത്രങ്ങളേയും ആദരവോടെ ദര്‍ശിക്കാനും മഹാത്മാഗാന്ധി ഇന്ത്യന്‍
ജനതയെ പഠിപ്പിച്ചുവെന്ന് ആര്‍ച്ച് ബിഷപ്പ് മേനാംപറമ്പില്‍ പ്രസ്താവിച്ചു.