2011-10-04 16:19:21

അനിയന്ത്രിത നഗരവല്‍ക്കരണം സുസ്ഥിരമായ ഭാവിക്കു ഭീഷണി – ഐക്യരാഷ്ട്ര സംഘടന


04 ഒക്ടോബര്‍ 2011, ന്യൂയോര്‍ക്ക്

അനിയന്ത്രിതമായ നഗരവല്‍ക്കരണം സുസ്ഥിരമായ ഭാവിക്കു ഭീഷണി ഉയര്‍ത്തുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുകാര്യദര്‍ശി ബാന്‍ കി മൂണ്‍. ഒക്ടോബര്‍ മാസത്തിലെ പ്രഥമ തിങ്കളാഴ്ച ലോക പാര്‍പ്പിട ദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്നതോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തിലാണ് ബാന്‍ കി മൂണ്‍ ഈ മുന്നറിയിപ്പ് നല്‍കിയത്. ആഗോള താപനത്തിന്‍റെ ഫലമായി സമുദ്രനിരപ്പ് ഉയരുന്നത് ആശങ്കാജനകമായ ഒരു വസ്തുതയാണ്. ഇതിന്‍റെ പ്രത്യാഘാതകങ്ങള്‍ ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ കറാച്ചിയും കല്‍ക്കട്ടയുമടക്കമുള്ള പല സമുദ്രതീര നഗരങ്ങളിലും പ്രകടമാകുമെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു. കാലാലസ്ഥാ വ്യതിയാനം, അനിയന്ത്രിത നഗവല്‍ക്കരണം, ജനപ്പെരുപ്പം എന്നീ മൂന്നു മേഖലകളില്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ ഭാവിതലമുറകളുടെ സുരക്ഷിതത്വത്തേക്കൂടി ബാധിക്കുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു. പരിസ്ഥിതി സംരക്ഷണത്തിലൂടെ സുസ്ഥിരമായ ഒരു ഭാവിക്കുവേണ്ടി പ്രയത്നിക്കാന്‍ ഏവരേയും ക്ഷണിച്ച അദ്ദേഹം ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും പ്രതിരോധിക്കാന്‍ പുതിയ പദ്ധതികള്‍ ഐക്യരാഷ്ട്ര സംഘടന ആവിഷ്ക്കരിക്കുന്നുണ്ടെന്നും വെളിപ്പെടുത്തി.








All the contents on this site are copyrighted ©.