2011-10-03 20:03:29

മൂന്നു പുതിയ
വിശുദ്ധന്മാര്‍


3 ഒക്ടോബര്‍ 2011, വത്തിക്കാന്‍
മിഷന്‍ ഞായര്‍ ദിനത്തില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ സഭയിലെ
3 മിഷണറിമാരെ വിശുദ്ധരുടെ പദവിയിലേയ്ക്കുയര്‍ത്തും.
ഒക്ടോബര്‍ 23-ാം തിയതി ഞായറാഴ്ച ആഗോള സഭ ആചരിക്കപ്പെടുന്ന മിഷന്‍ ഞായര്‍ ദിനത്തിലാണ്, വത്തിക്കാനിലുള്ള വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേ നടത്തപ്പെടുന്ന നാമകരണച്ചടങ്ങളില്‍,
1. സേവ്യര്‍ മിഷനറി സഭയുടെ സ്ഥാപകനായ - ബിഷപ്പ് ഗ്വീദോ കൊണ്‍ഫേര്‍ത്തി,
2. ഉപവിയുടെ ദാസര്‍ എന്ന സന്യാസസഭാ സ്ഥാപകനായ - ഫാദര്‍ ലൂയിജി ഗ്വിനേല്ലാ,
3. ദൈവപരിപാലനയുടെ സഹോദരിമാര്‍ എന്ന സഭയുടെ സ്ഥാപകയായ സിസ്റ്റര്‍ ബോണിഫെസ് കാസ്ട്രോ
എന്നിവരെ വിശുദ്ധരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തുന്നതെന്ന്,
സെപ്തംമ്പര്‍ 29-ാം തിയതി വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.
ഒക്ടോബര്‍ മാസം മിഷണറി മാസമായി ആചരിക്കുകയും അതിന്‍റെ സമാപനത്തില്‍ ആഗോളതലത്തില്‍ പ്രേഷിത ഞായര്‍ ആഘോഷിക്കുകയും ചെയ്തുകൊണ്ട്, സുവിശേഷം ലോകമെമ്പാടും പ്രഘോഷിക്കുവാനുള്ള ആഗോളസഭയുടെ അടിസ്ഥാന ദൗത്യത്തെക്കുറിച്ച് ജ്ഞാനസ്നാനം സ്വീകരിച്ച ഓരോ ക്രൈസ്തവനെയും പ്രത്യേകം അനുസ്മരിപ്പിക്കുകയും ചെയ്യുന്ന മാസമാണിത്.
“പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു,” യോഹ. 20, 21. എന്ന സുവിശേഷ വചനത്തെ ആധാരമാക്കിയുള്ള ഈ വര്‍ഷത്തെ
മിഷന്‍ ഞായര്‍ സന്ദേശത്തില്‍ പങ്കുവയ്ക്കേണ്ട സമ്മാനവും പകര്‍ന്നു നല്കേണ്ട സദ്വാര്‍ത്തയുമാണ് സുവിശേഷമെന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിക്കുന്നു.








All the contents on this site are copyrighted ©.