2011-10-03 20:14:47

ഫ്രാന്‍സിസ്
വിശുദ്ധിയുടെ വന്‍പര്‍വ്വം


3 ഒക്ടോബര്‍ 2011, റോം
ലോക സമാധാനത്തിന്‍റെ സന്ദേശവുമായി അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിന്‍റെ തിരുനാള്‍, ഒക്ടോബര്‍ 4-ന്. ഫ്രാന്‍സിസിന്‍റെ പട്ടണമായ ഇറ്റലിലിയിലെ അസ്സീസിയില്‍ ലോക മതങ്ങള്‍ ആദ്യമായി സമ്മേളിച്ചതിന്‍റെ 25-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ട് ഒക്ടോബര്‍ 27-ന് വീണ്ടും അവര്‍ അവിടെ സമ്മേളിക്കുമ്പോള്‍ ‘വിശുദ്ധിയുടെ വന്‍പര്‍വ്വ’മായിരുന്ന അസ്സീസിലെ സിദ്ധന്‍റെ സമാധാന ചൈത്യന്യമാണ് ഇന്നും തെളിയുന്നതെന്ന്, ewtn വാര്‍ത്താ ഏജെന്‍സി പ്രസ്താവിച്ചു. ഒരു ധനാഢ്യന്‍റെ പുത്രനും യുദ്ധവീരനുമായിരുന്ന ഫ്രാന്‍സിസ്സാണ് എല്ലാം സംത്യജിച്ച് വിശ്വഭിക്ഷുവും ലോക-സമാധാനത്തിന്‍റെ ദൂതനുമായെതെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.

സുവിശേഷമൂല്യങ്ങള്‍ ഏറ്റവും മൗലികമായും ക്രിസ്തുവിനെപ്പോലെയും ജീവിച്ച അതുല്യനായ വിശുദ്ധനാണ് അസ്സീസിയിലെ ഫ്രാന്‍സിസെന്നും ewtn വിശേഷിപ്പിച്ചു.








All the contents on this site are copyrighted ©.