2011-10-03 20:19:41

പീഡിതരായ
ന്യൂനപക്ഷം


3 ഒക്ടോബര്‍ 2011, മദ്ധ്യപ്രദേശ്
ദേശീയോദ്ഗ്രഥനത്തെ സഹായിക്കുന്ന സഭാ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മാനിക്കേണ്ടതാണെന്ന്, ആര്‍ച്ചുബിഷപ്പ് ലിയോ കൊര്‍ണേലിയോ,
ഭോപാല്‍ രൂപതാദ്ധ്യക്ഷന്‍ പ്രസ്താവിച്ചു.
ഭരണഘടനയിലെ ന്യൂനപക്ഷാവകാശങ്ങളുടെ പ്രായോഗിക ഘടന
the application of Consitutional Rights of Minorities,
എന്ന പേരില്‍ ഫാദര്‍ ആനന്ദ് മുട്ടുങ്കല്‍ ക്രോഡീകരിച്ച ഗ്രന്ഥത്തിന്‍റെ പ്രകാശനം ഒക്ടോബര്‍ 1-ാം തിയതി ശനിയാഴ്ച ഇന്‍ഡോറിലെ സദ്പ്രകാശന്‍ കേന്ദ്രത്തില്‍ നിര്‍വ്വഹിക്കവേയാണ് ആര്‍ച്ചുബിഷപ്പ് ലിയോ ഇപ്രകാരം പ്രസ്താവിച്ചത്.

ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച് ക്രൈസ്തവര്‍ മാത്രമല്ല,
സമൂഹത്തില്‍ എല്ലാവരും, വിശിഷ്യാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബോധവത്ക്കരിക്കപ്പെടേണ്ടത് മതന്യൂനപക്ഷങ്ങളുടെ പേരില്‍ ക്രൈസ്തവര്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്ന മദ്ധ്യപ്രദേശില്‍ അത്യാവശ്യമാണെന്ന് ആര്‍ച്ചുബിഷപ്പ് ലിയോ ചൂണ്ടിക്കാട്ടി.
ഹിന്ദു തീവ്രവാദി പ്രവര്‍ത്തനങ്ങളെ പിന്‍താങ്ങുന്ന മദ്ധ്യപ്രദേശിലെ സംസ്ഥാന ഭരണകൂടത്തിന്‍ കീഴില്‍ ന്യൂനപക്ഷ സമൂഹങ്ങള്‍ പ്രത്യേകിച്ച് ക്രൈസ്തവരും അവരുടെ സ്ഥാപനങ്ങളും ഏറെ വിവേചനവും പീഡനങ്ങളും അനുഭവിക്കുന്നുണ്ടെന്നും ആര്‍ച്ചുബിഷപ്പ് ലിയോ ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച് സമൂഹത്തിലുള്ള അറിവില്ലായ്മ ഇല്ലാതാക്കാന്‍ ഹിന്ദിയിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥങ്ങള്‍ സഹായിക്കുമെന്ന് അവയുടെ പത്രാധിപരും മദ്ധ്യപ്രദേശിലെ കത്തോലിക്കാ സഭയുടെ വക്താവുമായ ഫാദര്‍ ആനന്ദ് സമ്മേളനത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.