2011-10-03 20:08:06

ജീവന്‍ നഷ്ടപ്പെടുത്തുന്ന
വിശുദ്ധരുടെ യുക്തി


3 ഒക്ടോബര്‍ 2011, പിയെഡ്മോണ്ട്
ജീവന്‍ നഷ്ടപ്പെടുത്തുന്ന യുക്തിയാണ് വിശുദ്ധരുടേതെന്ന്
കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പ്രസ്താവിച്ചു. ഒക്ടോബര്‍ 2-ാം തിയതി ഞായറാഴ്ച വടക്കെ ഇറ്റലിയിലെ ഇവ്റേയായില്‍ അമലോത്ഭവ നാഥയുടെ ഉപവികളുടെ സഹോദരികള്‍ - എന്ന
സന്യാസ സഭാ സ്ഥാപകയായ മദര്‍ മരിയ വേര്‍ണായെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ട് അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ
നടത്തിയ വചനപ്രഘോഷണത്തിലാണ് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ
ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

സ്വാര്‍ത്ഥതയില്‍ എല്ലാം തനിക്കു മാത്രമായി വാരിക്കൂട്ടുന്നത്
നേട്ടവും വിജയവുമായി കാണുന്ന ഇന്നത്തെ ലോകത്തിന്‍റെ
ദാരുണമായ മനസ്ഥിതിയില്‍നിന്നും വ്യത്യസ്തമായി,
ലോകമാകുന്ന മുന്തിരിത്തോട്ടത്തില്‍ പാവങ്ങളായവര്‍ക്കുവേണ്ടി
നിര്‍ലോഭം ജോലിചെയ്ത ദൈവദാസിയായിരുന്നു മദര്‍ മരിയ വേര്‍ണായെന്ന്, കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഉദ്ബോധിപ്പിച്ചു.

ക്രിസ്തു നല്കുന്ന സ്നേഹത്തിന്‍റെയും സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റേയും വെല്ലുവിളി സ്വീകരിക്കുന്നവര്‍ക്ക് ഇന്നും ലോകത്തിന്‍റെ ഗതിവിഗതികളെ നന്മയിലേയ്ക്ക് പരിവര്‍ത്തനം ചെയ്യാനാകുമെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ഉദ്ബോധിപ്പിച്ചു.
17-ാം നൂറ്റാണ്ടില്‍ ഫ്രഞ്ചു വിപ്ലവത്തെ തുടര്‍ന്നുണ്ടായ സമൂഹ്യ പ്രതിസന്ധിയില്‍ തന്‍റെ ത്യാഗസമര്‍പ്പണത്തിലൂടെ പാവങ്ങള്‍ക്ക് വിദ്യാഭ്യാസത്തിന്‍റെ വെളിച്ചം പകര്‍ന്ന സമൂഹ്യ നവോത്ഥാരകയായിരുന്നു വാഴ്ത്തപ്പെട്ട മരിയ വേര്‍ണായെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.