2011-10-01 17:05:21

ഗാന്ധിജയന്തിയും അന്താരാഷ്ട്ര അഹിംസാ ദിനവും


01 ഒക്ടോബര്‍ 2011, ന്യൂയോര്‍ക്ക്

അക്രരഹിത മാര്‍ഗ്ഗത്തിലൂടെ സമാധാനസ്ഥാപനത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്‍റെ ആഹ്വാനം. മഹാത്മാഗാന്ധിയുടെ ജന്മദിനം ഒക്ടോബര്‍ രണ്ടാം തിയതി അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നതോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച മഹാത്മാഗാന്ധിയുടെ ശാന്തിമാര്‍ഗം ഇന്ത്യയുടെ സംസ്ക്കാര തനിമയില്‍ ദര്‍ശിക്കാമെന്നു പറഞ്ഞ ബാന്‍ കി മൂണ്‍ കലിംഗയുദ്ധത്തിനു ശേഷം അക്രമത്തിന്‍റെയും യുദ്ധത്തിന്‍റെയും പാത ഉപേക്ഷിച്ച് സമൂഹത്തിന്‍റെ നന്മയ്ക്കായി ശാന്തിയുടെ മാര്‍ഗ്ഗം തിരഞ്ഞെടുത്ത അശോകചക്രവര്‍ത്തിയ‍െ ഉദ്ദാഹരണമായി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്‍റെ സമാധാനമാര്‍ഗ്ഗം മനുഷ്യരുടെ നന്മമാത്രമല്ല, ജന്തുസസ്യാദികളുടെ സംരക്ഷണവും ഉറപ്പുവരുത്തുന്നതായിരുന്നു . നീതിക്കുവേണ്ടി അക്രരഹിതമായ മാര്‍ഗ്ഗത്തിലൂടെ പ്രവര്‍ത്തിക്കുന്നവരാണ് ലോകത്തില്‍ നല്ല മാറ്റങ്ങള്‍ക്കു വഴിതെളിക്കുന്നത്. സംഘട്ടനങ്ങള്‍ ഉടലെടുക്കുമ്പോള്‍ സമാധാനപൂര്‍വ്വമായ സന്ധിസംഭാഷണത്തിനും സഹകരണത്തിനും പ്രാധാന്യം നല്‍കുന്ന യു.എന്‍ ലിബിയായിലും ഐവറി കോസ്റ്റിലും സായുധാക്രമണത്തിന് അനുവാദം നല്‍കിയത് അന്നാട്ടിലെ പൗരന്‍മാരുടെ സുരക്ഷ മുന്‍നിറുത്തിയായിരുന്നുവെന്ന് ബാന്‍ കി മൂണ്‍ വിശദീകരിച്ചു.








All the contents on this site are copyrighted ©.