2011-10-01 17:05:34

ഒക്ടോബര്‍ 1, അന്താരാഷ്ട്ര വയോധികദിനം


01 ഒക്ടോബര്‍ 2011, ന്യൂയോര്‍ക്ക്
പ്രായമായവരുടെ സുരക്ഷ ഉറപ്പാക്കുന്ന ദേശീയതല പദ്ധതികള്‍ രാഷ്ട്രങ്ങള്‍ രൂപീകരിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുകാര്യദര്‍ശി ബാന്‍ കി മൂണ്‍. ഒക്ടോബര്‍ ഒന്നാം തിയതി അന്താരാഷ്ട്ര വയോധിക ദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്നതോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തിലാണ് യു.എന്‍ സെക്രട്ടറി ജനറല്‍ ഈയാഹ്വാനം നടത്തിയത്. വയോധികരില്‍ മൂന്നില്‍ രണ്ടു ഭാഗവും വികസിച്ചുവരുന്ന രാജ്യങ്ങളിലാണ് വസിക്കുന്നതെങ്കിലും അന്നാടുകളുടെ പ്രാദേശീക, ദേശീയ വികസന പദ്ധതികളില്‍ അവര്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കപ്പെടുന്നില്ലെന്ന് ബാന്‍കി മൂണ്‍ ചൂണ്ടിക്കാട്ടി. സമൂഹത്തിന്‍റെ വികസനത്തിന് മികച്ച സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്ന വയോധികരുടെ അനുഭവസമ്പത്ത് സുസ്ഥിരമായ ഭാവിക്കുവേണ്ടിയുള്ള വികസന പദ്ധതികളില്‍ വേണ്ടവിധം ഉപയോഗപ്പെടുത്തേണ്ടതാണെന്ന് ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.