2011-09-30 19:30:59

വത്തിക്കാന്‍ റേഡിയോ
80-ാം വാര്‍ഷികം


30 സെപ്റ്റംമ്പര്‍ 2011, വത്തിക്കാന്‍
സഭാപ്രബോധനങ്ങള്‍ ഗ്രാഹ്യവും പ്രാപ്യവുമായ വിധത്തില്‍ ഭാഷകളിലും സംസ്കാരങ്ങളിലും എത്തിക്കണമെന്ന്, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ, വത്തക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ഉദ്ബോധിപ്പിച്ചു. സെപ്റ്റംമ്പര്‍ 29-ാം തിയതി വ്യാഴാഴ്ച, വത്തിക്കാന്‍ റോഡിയോയുടെ മദ്ധ്യസ്ഥനായ ഗബ്രിയേല്‍ മാലാഖയുടെ തിരുനാളില്‍ റോഡിയോ പ്രവര്‍ത്തകര്‍ക്കുവേണ്ടി, വത്തിക്കാന്‍ തോട്ടത്തിലുള്ള ലൂര്‍ദ്ദുനാഥയുടെ ഗ്രോട്ടോയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയുള്ള വചനപ്രഘോഷണത്തിലാണ് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഇപ്രകാരം പ്രസ്താവിച്ചത്. സത്യത്തിനായുള്ള മനുഷ്യന്‍റെ ദാഹം ശമിപ്പിക്കുന്ന നന്മയുടെ ചാലകശക്തിയാണ് റേഡിയോ മാധ്യമമെന്നും, എല്ലാ ഹൃദയങ്ങളും തേടുന്ന ക്രിസ്തുവാണ് അ സത്യമെന്നും കര്‍ദ്ദിനാള്‍ വത്തിക്കാന്‍ റേഡിയോ പ്രവര്‍ത്തകരെ ഉദ്ബോധിപ്പിച്ചു. മാര്‍പാപ്പ സഭയുടെ പ്രബോധനങ്ങള്‍ ലോകമെമ്പാടും എത്തിക്കുവാനുള്ള ലക്ഷൃത്തോടെ 1931-ല്‍, അതായത് 80-വര്‍ഷങ്ങള്‍ക്കു മുന്‍പ് 11-ാം പിയൂസ് മാര്‍പാപ്പയുടെ താല്പര്യപ്രകാരം, റേഡിയോയുടെ പിതാവായ മാര്‍ക്കോണിയുടെ മേല്‍നോട്ടത്തിലും സാങ്കേതിക വൈദഗ്ദ്ധ്യത്തിലും വത്തിക്കാന്‍ തോട്ടത്തില്‍ സ്ഥാപിക്കപ്പെട്ടതാണ് വത്തിക്കാന്‍ റോഡിയോയെന്ന് കര്‍ദ്ദിനാള്‍ അനുസ്മരിച്ചു.

48 ഭാഷകളില്‍ ലോകമെമ്പാടും സുവിശേഷസന്ദേശം എത്തിക്കുവാന്‍ ശ്രമിക്കുന്ന റോഡിയോ പ്രവര്‍ത്തകരെ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ പേരില്‍ കര്‍ദ്ദിനാള്‍ അഭിനന്ദിക്കുകയും പ്രാര്‍ത്ഥനാശംസകള്‍ നേരുകുയും ചെയ്തു. കര്‍ദ്ദിനാള്‍ ബര്‍ത്തോണെയുടെ സാന്നിദ്ധ്യത്തിന് നന്ദിപറഞ്ഞ റേഡിയോയുടെ ഡറക്ടര്‍ ജനറല്‍, ഫാദര്‍ ഫ്രദറിക്കോ ലൊമ്പോര്‍ഡി, ‘പാപ്പായുടെ റേഡിയോ 80-വര്‍ഷങ്ങളിലൂടെ’ എന്ന ഇറ്റാലിയന്‍ ഗ്രന്ഥത്തിന്‍റെ പ്രതി അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.