2011-09-30 19:04:01

മതസ്വാതന്ത്ര്യം
അനിഷേധ്യം


30 സെപ്റ്റംമ്പര്‍ 2011, ന്യൂയോര്‍ക്ക്
മതസ്വാതന്ത്ര്യത്തിന്‍റെ നിഷേധമാണ് മാനവ പുരോഗതിക്കുള്ള തടസ്സമെന്നും ആര്‍ച്ചുബിഷപ്പ് മമ്പേര്‍ത്തി, വത്തിക്കാന്‍റെ പ്രതിനിധി സെപ്റ്റംമ്പര്‍ 27-ാം തിയതി ചൊവ്വാഴ്ച ഐക്യരാഷ്ട്ര സംഘടയുടെ ന്യൂയോര്‍ക്കില്‍ ചേര്‍ന്ന പൊതുസമ്മേളനത്തിന്‍റെ മറ്റൊരു യോഗത്തില്‍ പ്രസ്താവിക്കുകയുണ്ടായി. സമാധാന നിര്‍മ്മിതിയുടെ അടിസ്ഥാന പാതയാണ് - എല്ലാ രാഷ്ട്രങ്ങളും മാനിക്കേണ്ട മതങ്ങളുടെ സ്വാതന്ത്ര്യമെന്ന് ആര്‍ച്ചുബിഷപ്പ് മമ്പേര്‍ത്തി വ്യക്തമാക്കി.
ഒരു മതത്തിന്‍റെ പ്രത്യേക സ്വാധീനംമൂലം ഇതര മതങ്ങളെ വിവേചിച്ചു തള്ളുകയോ, അവര്‍ക്കുനേരെയുള്ള പീഡനങ്ങള്‍ ന്യായികരിക്കുകയോ ചെയ്യുന്ന പ്രവണത രാഷ്ട്രങ്ങള്‍ തടയേണ്ടതാണെന്ന്, വത്തിക്കാന്‍റെ മതന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമായിട്ടുള്ള നിലപാട് ആര്‍ത്തിച്ചുകൊണ്ട് പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി വ്യക്തമാക്കി.








All the contents on this site are copyrighted ©.