2011-09-30 18:52:30

ദേവാലയം വിശ്വസ തീക്ഷ്ണതയുടെ പ്രതീകം
-മാര്‍പാപ്പ


30 സെപ്റ്റംമ്പര്‍ 2011, കാസില്‍ ഗണ്ടോള്‍ഫോ
വിശ്വാസ തീക്ഷ്ണതയുടെ പ്രതീകമാണ് ദേവാലയമെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.
തെക്കെ ജര്‍മ്മനിയിലെ സ്പേയര്‍ പട്ടണത്തില്‍ ദൈവമാതാവിന്‍റെ നാമത്തിലുള്ള പുരാതനമായ കത്തീഡ്രല്‍ ദേവാലയത്തിന്‍റെ തൊള്ളായിരത്തി അന്‍പതാം (950) വാര്‍ഷികത്തോട് അനുബന്ധിച്ച് സെപ്റ്റംമ്പര്‍ 30-ാം തിയതി വെള്ളിയാഴ്ച രൂപതാദ്ധ്യക്ഷന് അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രഖ്യാപിച്ചത്.
ജര്‍മ്മനിയിലെ ഏറ്റവും പുരാതനമായ സ്പേയര്‍ രൂപതയുടെ 1061-ല്‍ സ്ഥാപിതമായ ഭദ്രാസന ദേവാലയമാണിത്. രാജാക്കന്മാരും പ്രഭുക്കന്മാരും സഭയിലെ പ്രമുഖരും പങ്കെടുത്ത നിരവധി ചരിത്ര കര്‍മ്മങ്ങള്‍ക്ക് സാക്ഷൃംവഹിച്ചുട്ടുള്ള ഈ ദേവാലയം, സാധാരണക്കാരായ ജര്‍മ്മന്‍ ജനതയുടെ വിശ്വാസ പ്രഘോഷണത്തിന്‍റെ പ്രതീകമാണെന്നും മാര്‍പാപ്പ സന്ദേശത്തില്‍ പ്രസ്താവിച്ചു. സ്പേയര്‍ അതിരൂപതാദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ്പ് കാള്‍ വൈസ്മാന്‍റെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ടാണ് ജര്‍മ്മനിയുടെ പുത്രനും ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ മുന്‍-പ്രീഫെക്ട്, കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പറിനെ തന്‍റെ പ്രതിനിധിയായി ഒക്ടോബര്‍ ഒന്നാം തിയതി നടക്കുന്ന സ്പെയറിലെ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് മാര്‍പാപ്പ നിയോഗിച്ചിട്ട്.

നമ്മള്‍ ദൈവത്തിന്‍റെ ആലയവും പരിശുദ്ധാത്മാവിന്‍റെ വാസസ്ഥാനങ്ങളുമാണെന്ന് പുരാതനമായ ഈ മേരിയന്‍ ദേവാലയത്തിന്‍റെ പുനര്‍സമര്‍പ്പണം ഏവരെയും അനുസ്മരിപ്പിക്കട്ടെ,
എന്ന് ആശംസിച്ച പാപ്പ, അപ്പസ്തോലിക ആശിര്‍വ്വാദവും നല്കിക്കൊണ്ടാണ് സന്ദേശം ഉപസംഹരിച്ചത്.









All the contents on this site are copyrighted ©.