2011-09-30 19:37:38

കുട്ടികളുടെ
ദിവ്യകാരുണ്യാരാധന


30 സെപ്‍റ്റംമ്പര്‍ 2011, വാഷിങ്ടണ്‍
കുട്ടികളുടെ 9-ാമത് ആഗോള ദിവ്യകാരുണ്യാരാധന വാഷിങ്ടണില്‍ അരങ്ങേറുന്നു.
ലോകത്തുള്ള 140 രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ച് 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ ഒക്ടോബര്‍ 7-ാംതിയതി വാഷിങ്ടണിലെ അമലോത്ഭവ നാഥയുടെ ബസിലിക്കായില്‍ സമ്മേളിച്ച് പരിശുദ്ധ ദിവ്യജനനിക്ക് ‘സ്വര്‍ണ്ണ റോസാപ്പൂക്കള്‍’ സമര്‍പ്പിക്കുകയും ഒരു മണിക്കൂര്‍ ദിവ്യകാരുണ്യ നാഥന്‍റെ മുന്‍പില്‍ ആരാധനയില്‍ ചെലവഴിക്കുകുയം ചെയ്യും. പൊന്തിഫിക്കല്‍ തിരുബാല സഖ്യവും ആഗോള ഫാത്തിമാ പ്രേഷിതസംഘവും ചേര്‍ന്നു സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കായുള്ള ഈ ദിവ്യകാരുണ്യാരാധന Eternal Word ടെലിവിഷന്‍ ശ്രൃംഖല EWTN ലോകമെമ്പാടും എത്തിക്കുമെന്നും സംഘാടകര്‍ക്കുവേണ്ടി കോണി ഷേണ്ടര്‍ വെളിപ്പെടുത്തി.

ലോകസമാധാനത്തിനായി അനുവര്‍ഷം സംഘടിപ്പിക്കുന്ന ഈ പ്രത്യേ ദിവ്യകാരുണ്യ ആരാധനയ്ക്ക് സ്കൂളുകളിലൂടെയും ഇടവകകളിലൂടെയും സ്ഥാപനങ്ങളിലൂടെയും ആഗോളതലത്തില്‍ പ്രചാരംസിദ്ധിച്ചു കഴിഞ്ഞുവെന്ന് സംഘാടകര്‍ക്കുവേണ്ടി
കോണി വ്യക്തമാക്കി. ആരാധനയ്ക്ക് കാര്‍മ്മികത്വം വഹിക്കുന്ന ന്യൂ ഓര്‍ലിയന്‍സിലെ ആര്‍ച്ചുബിഷപ്പ് ഗ്രിഗരി ഐമോണ്ട് കുട്ടികളെ പ്രാര്‍ത്ഥനയില്‍ നയിക്കുകയും അവര്‍ക്ക് അവര്‍ക്ക് ദിവ്യകാരുണ്യാശിര്‍വ്വാദം നല്കുകയും ചെയ്യും.









All the contents on this site are copyrighted ©.