2011-09-29 20:11:27

ഹെബ്രായ സമൂഹത്തിന്
പാപ്പായുടെ ‘യോം കിപ്പൂര്‍’ ആശംസകള്‍


29 സെപ്റ്റംമ്പര്‍ 2011, വത്തിക്കാന്‍
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ യഹൂദ സമൂഹത്തിന് ‘യോം കിപ്പൂര്‍’ തിരുനാള്‍ ആശംസകള്‍ നേര്‍ന്നു. സത്യത്തിന്‍റെയും നീതിയുടെയും സാക്ഷൃം മറ്റേതുകാലത്തെക്കാളും അധികാമായി ആവശ്യമുള്ള ഇന്നത്തെ ലോകത്ത് നന്മയില്‍ ജീവിക്കാന്‍ ഹെബ്രായ സമൂഹത്തെയും ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് ആശംസിച്ച മാര്‍പാപ്പ, സഭയും ഹെബ്രായ സമൂഹവും തമ്മിലുള്ള ബന്ധങ്ങള്‍ റോമില്‍ മാത്രമല്ല, ലോകത്തെമ്പാടും ഊട്ടിയുറപ്പിക്കാന്‍ ഈ തിരുനാള്‍ സഹായിക്കട്ടെയെന്നും, സെപ്റ്റംമ്പര്‍ 29-ാം തിയതി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റുവഴി റോമിലെ വലിയ യഹൂദപ്പള്ളി, തേംപിയേ മജ്ജോരെയുടെ പ്രധാന പുരോഹിതന്‍, റിക്കാര്‍ദോ സേഞ്ഞിക്ക് അയച്ച സന്ദേശത്തില്‍ പാപ്പ ആശംസിച്ചു. ഒക്ടോബര്‍ 7-മുതല്‍ 8-വരെ തിയതികളിലാണ് ലോകമെമ്പാടുമുള്ള യഹൂദര്‍ അവരുടെ ഏറ്റവും വലിയ തിരുനാളായ യോം കിപ്പൂര്‍ ആഘോഷിക്കുന്നത്.

അനുതാപത്തിന്‍റെയും പ്രായശ്ചിത്തത്തിന്‍റെയും 25 യാമങ്ങള്‍ വിശ്വസ്തതയോടെ ചിലവഴിക്കുന്ന ഒരു ഹെബ്രായര്‍ക്കാണ് യോം കിപ്പൂര്‍ ആചരണം ഫലവത്താകുന്നത്.








All the contents on this site are copyrighted ©.