2011-09-29 20:27:52

പാപ്പായുടെ സന്ദര്‍ശനം
ആത്മീയ ഉണര്‍വിന്‍റെ ഉരകല്ല്


29 സെപ്റ്റംമ്പര്‍ 2011, ജെര്‍മനി
മാധ്യമ-യുദ്ധത്തെ മറികടന്നതായിരുന്നു മാര്‍പാപ്പയുടെ ജര്‍മ്മന്‍ പര്യടനമെന്ന്,
പീറ്റര്‍ സീവാള്‍ഡ്, ജര്‍മ്മന്‍ പത്രപ്രവര്‍ത്തകന്‍ പ്രസ്താവിച്ചു.
സെപ്റ്റംമ്പര്‍ 22-മുതല്‍ 25-വരെ തിയതികളില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ജര്‍മ്മനിയിലേയ്ക്കു നടത്തിയ അപ്പസ്തോലിക പര്യടനത്തെ വിലയിരുന്നത്തി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു, ഗ്രന്ഥകാരന്‍കൂടിയായ സീവാള്‍ഡ്.
കത്തോലിക്കനാകുന്നതാണ് ഇക്കാലഘട്ടത്തിലെ വലിയ അപരാധം എന്ന കണക്കെ ജെര്‍മനിയിലെ മാധ്യമങ്ങള്‍ എടുത്ത അന്യായമായ സഭാ വിദ്വേഷ നിലപാടിനെ അതിജീവിച്ച് നാലു ലക്ഷത്തിലേറെ ജര്‍മ്മന്‍ ജനത മാര്‍പാപ്പയുടെ വിവിധ പരിപാടികളില്‍ സജീവമായി പങ്കെടുത്തപ്പോള്‍, ജനകോടികള്‍ ലോകത്തിന്‍റെ നാനാഭാഗത്തും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ മാര്‍പാപ്പായുടെ സന്ദര്‍ശനത്തില്‍ പങ്കുചേര്‍ന്നുവെന്നും, മാര്‍പാപ്പായുടെ ‘ലോകത്തിന്‍റെ പ്രകാശം’, എന്ന ഗ്രന്ഥത്തിന്‍റെ എഡിറ്റര്‍ കൂടിയായ സീവാള്‍ഡ് വെളിപ്പെടുത്തി.

ഇത്രയേറെ മൗലികമായ വിജ്ഞാനവും അറിവും സത്യവും അടുത്തകാലത്ത് ജര്‍മ്മന്‍ ജനത കേട്ടിട്ടില്ലെന്നും തുടര്‍ന്നും മാര്‍പാപ്പയുടെ മറക്കാനാവാത്ത ജന്മനാടു സന്ദര്‍ശനം അവര്‍ക്ക് ആത്മീയ ഉണര്‍വ്വിന്‍റെ മാനദണ്ഡവും ഉരകല്ലുമാണെന്ന് പീറ്റര്‍ സീവാള്‍ഡ് വിശേഷിപ്പിച്ചു.









All the contents on this site are copyrighted ©.