2011-09-28 20:09:41

ദ്രീനായിലെ
രക്തസാക്ഷികള്‍


28 സെപ്റ്റംമ്പര്‍ 2011, കൊസോവോ-ഹരെസെഗോവീനാ
രക്തസാക്ഷിത്വം, സുവിശേഷത്താല്‍ രൂപാന്തരപ്പെട്ടവരുടെ മുഖകാന്തിയാണെന്ന്, കര്‍ദ്ദിനാള്‍ ആഞ്ചെലോ അമാത്തോ, വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് ഉദ്ബോധിപ്പിച്ചു. സെപ്റ്റംമ്പര്‍ 24-ാം തിയതി ശനിയാഴ്ച
ബോസിനിയായിലെ സരയേവോ കത്തീഡ്രല്‍ ദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നടത്തിയ വചനപ്രഘോഷണത്തിലാണ് കര്‍ദ്ദിനാള്‍ അമാത്തോ ഇപ്രകാരം പ്രസ്താവിച്ചത്.
ബോസ്നിയായിലെ ദ്രീനായില്‍ 1941-ല്‍ സെര്‍ബ് ഗറില്ലാ പോരാളികളുടെ കരങ്ങളില്‍, തങ്ങളുടെ ചാരിത്ര്യവും വിശ്വാസവും സംരക്ഷിക്കാന്‍വേണ്ടി ധീരമായ രക്തസാക്ഷിത്വം വരിച്ച ദൈവീക ഉപവിയുടെ 5 സോഹദരിമാരെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയര്‍ത്തിയ തിരുക്കര്‍മ്മത്തിന് മുഖ്യകാര്‍മ്മികത്വം വഹിക്കുകയായിരുന്നു ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ പ്രതിനിധിയായെത്തിയ കര്‍ദ്ദിനാള്‍ അമാത്തോ.

നിര്‍ദ്ദോഷികളും നിഷ്ക്കളങ്കരുമായ സ്ത്രീകളെ വധിക്കുന്ന മനുഷ്യത്വത്തിന്‍റെ ക്രൂരമുഖം ഒരു വശത്തു കാണുമ്പോള്‍, രക്തസാക്ഷിത്വം ക്രിസ്തുവിന്‍റെ സുവിശേഷത്താല്‍ രൂപാന്തരപ്പെട്ടവരുടെ മുഖകാന്തിയാണെന്ന് കര്‍ദ്ദിനാള്‍ അമാത്തോ പ്രസ്താവിച്ചു.
2011 ജനുവരി 14-ാം തിയതി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖാപിച്ച, രക്തസാക്ഷികളായ മരിയ യൂളാ, ബെര്‍ക്കുമാന്‍ ലെയ്ദൊവിച്ച്, മരിയ ക്രിസ്തീന, മരിയ ഫാബിയന്‍, മരിയ ബാഞ്ഞാ എന്നിവരെയാണ് കര്‍ദ്ദിനാള്‍ അമാത്തോ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയര്‍ത്തിയത്.








All the contents on this site are copyrighted ©.