2011-09-28 19:58:56

ദൈവത്തിന്‍റെ കരവിരുതാണ് പ്രകൃതി
– മാര്‍പാപ്പ


28 സെപ്റ്റംമ്പര്‍ 2011, കാസില്‍ ഗണ്ടോള്‍ഫോ
ചിന്തിക്കാനും ധ്യാനിക്കാനും സഹായകമാകുന്ന സ്രഷ്ടാവിന്‍റെ കരവിരുതാണ് പ്രകൃതിയെന്ന് സെപ്റ്റംമ്പര്‍ 28-ാം തിയതി ബുധനാഴ്ച രാവിലെ കാസില്‍ ഗണ്ടോള്‍ഫോയിലുള്ള തന്‍റെ വേനല്‍ക്കാല വസതിയിലെ ജോലിക്കാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മാര്‍പാപ്പ പ്രസ്താവിച്ചു. ദൈവത്തിന്‍റെ വലിയ ദാനമാണ് പ്രകൃതിയെന്നും കാസില്‍ ഗണ്ടോള്‍ഫോയിലെ രമണീയമായ അന്തരീക്ഷത്തിന്‍റെ നിശ്ശബ്ദതയില്‍ തനിക്ക് പഠിക്കുവാനും പ്രാര്‍ത്ഥിക്കുവാനും വിശ്രമിക്കാനും സാധിച്ചുവെന്നും കൂടിക്കാഴ്ചയ്ക്കെത്തിയ അവിടത്തെ ജോലിക്കാരോട് പാപ്പ പങ്കുവച്ചു. തന്‍റെ വിശ്രമദിനങ്ങള്‍ ഫലപ്രദമാക്കാന്‍ സഹായിച്ച പേപ്പല്‍ വസതിയിലെയും അതുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളിലെയും പ്രവര്‍ത്തകര്‍ക്ക് മാര്‍പാപ്പ നന്ദിയര്‍പ്പിച്ചു.

ജൂലൈ മാസത്തിന്‍റെ ആദ്യവാരത്തില്‍ ആരംഭിച്ച മാര്‍പാപ്പയുടെ കാസില്‍ ഗണ്ടോള്‍ഫോയിലെ വേനല്‍ക്കാല വാസം അവസാനിപ്പിച്ച് ഒക്ടോബര്‍ മാസാരംഭത്തില്‍ വത്തിക്കാനിലേയ്ക്ക് മടങ്ങാനുള്ള ഒരുക്കമായിട്ടാണ് മാര്‍പാപ്പ പേപ്പല്‍ വസതിയിലെ ജോലിക്കാര്‍ക്ക് പ്രത്യേകം നന്ദിപറഞ്ഞത്.








All the contents on this site are copyrighted ©.