2011-09-28 20:14:02

ജനിതക സമ്പത്തുക്കള്‍
സംരക്ഷിക്കണം


28 സെപ്റ്റംമ്പര്‍ 2011, ജനീവ
അന്തര്‍ദേശീയ ബൗദ്ധിക സ്വത്തവകാശ സംരക്ഷണ നയത്തില്‍ world Intellectual property Organization ഒരു സംസ്ക്കാരത്തിന്‍റെ പരമ്പരാഗത കലകളും ജനിതക സമ്പത്തക്കളും ഉള്‍പ്പെടുത്തണമെന്ന് ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി, ഐക്യരാഷ്ട്ര സംഘടനയുടെ ജനീവ ആസ്ഥാനത്തെ വത്തിക്കാന്‍റെ പ്രതിനിധി പ്രസ്താവിച്ചു. സെപ്റ്റംമ്പര്‍ 27-ാം തിയതി ചൊവ്വാഴ്ച ജനീവയിലെ യുഎന്‍ ആസ്ഥാനത്തു ചേര്‍ന്ന അന്തര്‍ദേശീയ ബൗദ്ധിക സ്വത്തവകാശ സംരക്ഷണ സമിതിയുടെ 49-ാംമത് സമ്മേളനത്തെ അഭിസംബോധനചെയ്യുകയായിരുന്നു
വത്തിക്കാന്‍റെ പ്രതിനിധി. അന്തര്‍ദേശിയ തലത്തില്‍ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെയും
അച്ചടി മാധ്യമങ്ങളുടെയും ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കപ്പെടുന്നതു പോലെതന്നെ ലോകത്തെ തനിമയാര്‍ന്ന സംസ്കാരങ്ങളുടെ പാരമ്പര്യവും നാടന്‍ കലകളും, പകര്‍പ്പവകാശ നിയമങ്ങളും ഉപയോഗിച്ച് സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി ചൂണ്ടിക്കാട്ടി.

തദ്ദേശ ജനസമൂഹങ്ങളുടേതായ പൗരാണിക ശേഖരങ്ങളുടെ ഉപയോഗത്തിനും ഉപയോഗഫലങ്ങള്‍ക്കും ന്യായമായ സംരക്ഷണവും പകര്‍പ്പവകാശ പാരിതോഷികവും ലഭിക്കത്തക്കവിധത്തില്‍ തന്ത്രപരമായ പുനര്‍ക്രമീകരണ പരിപാടി ബൗദ്ധിക സ്വത്തവകാശ സംരക്ഷണ സയതിത്ല‍ വരുത്തേണ്ടതാണെന്ന്, പരിശുദ്ധ സംഹാസനത്തിന്‍റെ പ്രതിനിധി സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.

തദ്ദേശ സമൂഹങ്ങള്‍ ജീവിക്കുന്ന പ്രദേശങ്ങളില്‍ സാമൂഹ്യ സാമ്പത്തിക മൂല്യമുള്ള ജനിതക സമ്പത്തുക്കള്‍ സമൃദ്ധമായുണ്ടെന്നും, അത് അവരുടെ തനിമയാര്‍ന്ന സമ്പത്തും ശക്തിയുമാകയാല്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.