2011-09-27 17:35:55

മാര്‍പാപ്പ ക്ഷമാശീലനായ നവീകരണനായകന്‍ - ആര്‍ച്ച് ബിഷപ്പ് ബ്രൂണൊ ഫോര്‍ത്തേ


27 സെപ്റ്റംബര്‍ 2011, റോം
ക്ഷമാശീലനായ ഒരു നവീകരണനായകനെപ്പോലെയാണ് മാര്‍പാപ്പ സംസാരിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് ബ്രൂണൊ ഫോര്‍ത്തേ. മാര്‍പാപ്പയുടെ ജര്‍മന്‍ പര്യടനത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പരാമര്‍ശിക്കുകയായിരുന്നു ഇറ്റലിയിലെ കെയ്ത്തി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ബ്രൂണൊ ഫോര്‍ത്തേ. തന്‍റെ പ്രഭാഷണങ്ങളിലൂടെ മാര്‍പാപ്പ സഭയെ നവീകരണത്തിന്‍റെ പാതയില്‍ നയിക്കുകയാണെന്ന് പ്രശസ്ത ദൈവശാസ്ത്രജ്ഞന്‍ കൂടിയായ ആര്‍ച്ച് ബിഷപ്പ് പ്രസ്താവിച്ചു. സുവിശേഷ സന്ദേശത്തില്‍ അടിയുറച്ചതായിരിക്കണം സഭാപ്രവര്‍ത്തനങ്ങളെന്ന സന്ദേശം മതാനുഷ്ഠാനങ്ങളെ പതിവുകര്‍മ്മങ്ങളായി കണക്കാക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിരന്തരമായജീവിത പരിവര്‍ത്തനത്തിലൂടെ വിശുദ്ധിയുടെ പാതയില്‍ മുന്നേറാനാണ് പാപ്പ കത്തോലിക്കരെ ക്ഷണിക്കുന്നത് – ആര്‍ച്ച് ബിഷപ്പ് ബ്രൂണൊ ഫോര്‍ത്തേ വിശദീകരിച്ചു.









All the contents on this site are copyrighted ©.