2011-09-27 17:37:19

ചൈനയിലെ വിദ്യാഭ്യാസനവീകരണം വിദ്യാഭ്യാസസ്വാതന്ത്ര്യത്തിനു തിരിച്ചടിയെന്ന് കര്‍ദിനാള്‍ സെന്‍


27 സെപ്റ്റംബര്‍ 2011, ഹോംങ്കോങ്ങ്

ചൈനീസ് ഗവണ്‍മെന്‍റ് നടപ്പിലാക്കാനുദ്ദേശിക്കുന്ന വിദ്യാഭ്യാസ നവീകരണപദ്ധതി വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് കര്‍ദിനാള്‍ ജോസഫ് സെന്‍. പ്രൈമറി, സെക്കന്‍ററി പാഠ്യപദ്ധതിയില്‍ ദേശീയതയെക്കുറിച്ചുള്ള പുതിയ ക്ലാസുകള്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമാണ് ദേശീയതയ‍െന്ന പേരില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് - അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളെയും യുവജനങ്ങളെയും മസ്തിഷ്ക പ്രക്ഷാളനം നടത്താനുള്ള സര്‍ക്കാരിന്‍റെ ഈ ശ്രമം സഭയ്ക്ക് ഒട്ടും സ്വീകാര്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തെറ്റായ ദേശീയബോധം അടിച്ചേല്‍പ്പിക്കാനുള്ള ഈ നടപടിക്കെതിരേ ശബ്ദമുയര്‍ത്താന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആഹ്വാനം ചെയ്തു.








All the contents on this site are copyrighted ©.