2011-09-26 20:19:12

വിടപറയുംമുമ്പേ...
വിശ്വാസമൂല്യങ്ങളിലേയ്ക്ക് തിരികേവരണമെന്ന്


26 സെപംറ്റംമ്പര്‍ 2011, ലാഹ്ര്-ജെര്‍മനി
ലാഹ്ര് വിമാനത്താവളത്തിലെ ഔദ്യോഗിക യാത്രയയപ്പു ചടങ്ങില്‍ ജര്‍മ്മനിയുടെ പ്രധാനമന്ത്രി, ക്രിസ്ത്യന്‍ വൂള്‍ഫ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് നന്ദിയര്‍പ്പിച്ചു. മാര്‍പാപ്പ തന്‍റെ ജന്മനാട്ടിലെ അപ്പസ്തോലിക പര്യടനം സമാപിപ്പിച്ച് വിടപറയുംമുമ്പേ രാഷ്ട്രപ്രതിനിധികളേയും സഭാ തലവന്മാരേയും യാത്രപറയാനെത്തിയ വലിയൊരു ജനാവലിയേയും അഭിസംബോധന ചെയ്തുകൊണട് ഹ്രസ്വപ്രഭാഷണം നടത്തി.

ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ലാഹ്ര് എയര്‍പ്പോര്‍ട്ടിലെ സമാപന പ്രഭാഷണത്തില്‍, തന്‍റെ ജന്മനാട്ടില്‍ ചിലവഴിച്ച സംഭവബഹുലവും ഹൃദയസ്പര്‍ശിയുമായ ദിവസങ്ങള്‍ക്ക് നന്ദപറയുകയായിരുന്നു മാര്‍പാപ്പ. തന്നെ ജെര്‍മനിയിലേയ്ക്ക് ഔദ്യോഗികമായി ക്ഷണിച്ച പ്രസിഡന്‍റിനും ഭരണാധികാരികള്‍ക്കും നന്ദിപറഞ്ഞ മാര്‍പാപ്പ ജര്‍മ്മനിയിലെ സഭാദ്ധ്യക്ഷന്മാര്‍ക്കും, ജെര്‍മ്മന്‍ ജനതയ്ക്ക് പൊതുവെയും കൃതജ്ഞതയര്‍പ്പിച്ചു. ലൂതറന്‍ സഭാ സമൂഹവും മറ്റ് ഓര്‍ത്തഡോക്സ് സഭാ വിഭാഗങ്ങളും തന്നോടുകാണിച്ച ആദരവിനും തന്നെ ശ്രവിക്കുവാന്‍ പ്രകടിപ്പിച്ച താല്പര്യത്തിനും മാര്‍പാപ്പ നന്ദിപ്രകടിപ്പിച്ചു. തന്‍റെ സന്ദര്‍ശനലക്ഷൃം മുഖ്യമായും ബര്‍ളിന്‍, ഏര്‍ഫൂര്‍ട്ട്, ഏത്സെല്‍ബാഹ്, ഫ്രൈബൂര്‍ഗ്ഗ് പട്ടണങ്ങളെ കേന്ദീകരിച്ചായിരുന്നുവെന്നും, തന്നെ അവിടെല്ലാം സന്തോഷത്തോടെ അനുധാവനം ചെയ്യുകയും, തന്നോടൊപ്പം ബലിയര്‍പ്പിക്കുകയും, പ്രാര്‍ത്ഥിക്കുകയും, വചനം ശ്രവിക്കുകയും ചെയ്ത എല്ലാവര്‍ക്കും മാര്‍പാപ്പ പ്രത്യേകം നന്ദിപറഞ്ഞു. ഫ്രൈബൂര്‍ഗ്ഗ് പട്ടണമൈതാനിയില്‍ ശനിയാഴ്ച സായാഹ്നത്തില്‍ നടന്ന യുവജനങ്ങള്‍ക്കൊപ്പമുള്ള ജാഗരപ്രാര്‍ത്ഥന തന്‍റെ ജര്‍മ്മന്‍ സന്ദര്‍ശനത്തിലെ മങ്ങാത്ത സ്മരണയായിരിക്കുംമെന്നും പാപ്പ വിശേഷിപ്പിച്ചു. മാര്‍പാപ്പ ഇങ്ങനെ തുടര്‍ന്നു.

ജനങ്ങളെ വിശ്വാസമൂല്യങ്ങളിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ ജെര്‍മനിയിലെ സഭ ഉറച്ച അത്മവിശ്വസത്തോടെ വിശ്വാസത്തിന്‍റെ പാതയില്‍ സുവിശേഷത്തിന്‍റെ സ്രോതസ്സിലേയ്ക്കുതന്നെ തിരിയണം. ചെറിയതെങ്കിലും ഇവിടെയുള്ള അടിസ്ഥാന വിശ്വസസമൂഹങ്ങളെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചുകൊണ്ട്, ക്രിസ്തുവിനെ അറിയുന്നതിലും, ക്രിസ്തുവുമായുള്ള സുഹൃദ്ബന്ധത്തുലൂടെ നേടുന്നു മനോഹരമായ അനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കുനും എന്നും പരിശ്രമിക്കണം. പരമമായ ഈ അനുഭവം, എവിടെ ദൈവമുണ്ടോ അവിടെ ഭാവിയുണ്ട് എന്ന് നിങ്ങള്‍ക്ക് വെളിപ്പെടുത്തി തരും.

തന്‍റെ ജന്മനാട്ടില്‍ വന്നതിന്‍റെ മങ്ങാത്ത സ്മരണകളുമായി പാപ്പാ യാത്രമൊഴിചൊല്ലി.
Vergelte’s Gott ….. May God reward you. God bless you. വിമാനത്തിന്‍റെ പടവുകള്‍ മെല്ലെ കയറിയ മാര്‍പാപ്പ, വിമാനകവാടത്തിലെത്തിയപ്പോള്‍ തിരിഞ്ഞുനിന്ന് ഇരുകരങ്ങളും ഉയര്‍ത്തി ഏവരെയും അഭിവാദ്യംചെയ്യുകയും ആശിര്‍വ്വദിക്കുകയും ചെയ്തു. കണ്ണിമയ്ക്കാതെ ആയിരങ്ങള്‍ നോക്കിനില്ക്കേ മാര്‍പാപ്പയെ യാത്രയാക്കിയ ലൂഫ്താന്‍സ് വിമാനം നിത്യനഗരമായ വത്തിക്കാനെ ലക്ഷൃമാക്കി ലാഹ്ര് വിമാനത്താവളത്തില്‍നിന്നും പറന്നുയര്‍ന്നു.









All the contents on this site are copyrighted ©.