2011-09-26 16:13:16

ഉത്തര - ദക്ഷിണ കൊറിയകളുടെ അനുരജ്ഞനം ലക്ഷൃമിട്ട് മതനേതാക്കളുടെ സൗഹൃദസന്ദര്‍ശനം


26 സെപ്റ്റംബര്‍ 2011, ഉത്തര കൊറിയ

ദക്ഷിണകൊറിയയില്‍ നിന്നുള്ള വിവിധ മതനേതാക്കളുടെ ഒരു സംഘം ഉത്തര കൊറിയായിലേക്ക് സൗഹൃദ സന്ദര്‍ശനം നടത്തി. സമാധാനത്തിനുവേണ്ടിയുള്ള മതാന്തരസമിതിയില്‍ അംഗങ്ങളായ വിവിധ മതവിഭാഗങ്ങളുടെ പ്രതിനിധികളാണ് ഔദ്യോഗിക സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നത്. ഇരു കൊറിയകളും തമ്മിലുള്ള അനുരജ്ഞനവും സഹകരണവും വളര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് സന്ദര്‍ശനം നടത്തിയതെന്ന് സന്ദര്‍ശനസംഘത്തിനു നേതൃത്വം നല്‍കിയ ദക്ഷിണകൊറിയായിലെ ഖ്വാന്‍ജൂ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് കിം ഹീ-ജോങ്ങ് പ്രസ്താവിച്ചു. ഉത്തരകൊറിയായിലെ മതാന്തരസമിതിയംഘങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയ സംഘം സമാധാനത്തിനുവേണ്ടിയുള്ള സംയുക്ത പ്രാര്‍ത്ഥായോഗവും നടത്തി. ഇരുപത്തിയൊന്നാം തിയതി ബുധനാഴ്ച ആരംഭിച്ച സന്ദര്‍ശനം ഇരുപത്തിനാലാം തിയതി ശനിയാഴ്ച സമാപിച്ചു.








All the contents on this site are copyrighted ©.