2011-09-24 20:42:37

വിശ്വാസസാക്ഷൃം – ക്രിസ്തുസ്നേഹത്തിന്‍റെ
സ്പന്ദിക്കുന്ന മണിനാദമെന്ന് മാര്‍പാപ്പ


24 സെപ്റ്റംമ്പര്‍ 2011, ഏര്‍ഫൂര്‍ട്ട്
കര്‍ത്താവിനെ സ്തുതിക്കുക, എന്തെന്നാല്‍ അവിടുന്ന് നല്ലവനാണ്,
എന്ന പ്രതിവചനസങ്കീര്‍ത്തനം ഉരുവിട്ടുകൊണ്ടാണ് ഏര്‍ഫൂര്‍ട്ട് കത്തീഡ്രല്‍ ചത്വരത്തിലെ ദിവ്യബലിമദ്ധ്യേയുള്ള തന്‍റെ വചനപ്രഘോഷണം മാര്‍പാപ്പ ആരംഭിച്ചത്. ദൈവിത്തിനു നാം തീകച്ചും എന്നും നന്ദിപറയേണ്ടതാണ്.
(ഏര്‍ഫൂര്‍ട്ട് കത്തീഡ്രല്‍ ദേവാലയത്തില്‍ ദിവ്യബലിമദ്ധ്യേ നടത്തിയ വചനപ്രഘോഷണത്തിന്‍റെ പ്രസക്തഭാഗം).
30 വര്‍ഷമുമ്പ് 1981-ലുള്ള ഈ പട്ടണത്തിന്‍റെ ജര്‍മ്മന്‍ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്കിന്‍റെ (കിഴക്കന്‍ ജെര്‍മനിയുടെ) ഭരണകാലത്തെ അവസ്ഥ ഒന്നോര്‍ത്തു നോക്കൂ. അന്നത്തെ കമ്പിവേലിയും വന്‍മതിലും നിലംപറ്റുമെന്ന് ആരു വിചാരിച്ചു! പിന്നെയും 70 വര്‍ഷങ്ങള്‍കൂടെ പിറകിലേയ്ക്ക് തിരിഞ്ഞുനോക്കിയാല്‍ 1941-മുതലുള്ള ‘ഒരുസഹസ്രാബ്ദ ഭരണകാലം’ thousand year reich ലക്ഷൃവുമായി വന്ന, എന്നാല്‍ നാലുവര്‍ഷംകൊണ്ടുതന്നെ പൊടിയും ചാമ്പലുമായിത്തീര്‍ന്ന ദേശീയ സോഷിലസിത്തിന്‍റെ ഭരണകാലവും ഓര്‍ക്കുമ്പോള്‍, എങ്ങനെ ദൈവത്തിന് നന്ദപറയാതിരിക്കാനാവും.
ആക്കാലഘട്ടങ്ങളുടെയെല്ലാം നീണ്ട പ്രത്യാഘാതങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ആത്മീയവും ബൗദ്ധികവുമായ തലങ്ങളില്‍ അവര്‍ സമൂഹത്തില്‍ ചെലുത്തിയിട്ടുള്ള സ്വാധീനങ്ങളെക്കുറിച്ച് ഇനിയും പഠിക്കേണ്ടതാണ്.
ജെര്‍മനിയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഈ ചരിത്രകാലങ്ങള്‍ക്കുശേഷം, ക്രിസ്തുവിലുള്ള വിശ്വാസത്തില്‍നിന്നും സഭാ ജീവിതത്തില്‍നിന്നും ഏറെ അകന്നാണ് ജീവിച്ചിട്ടുള്ളത്.
എന്നാല്‍ കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ വ്യത്യസ്ത അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ദൈവം നമ്മെ കൈവിടുകില്ലെന്നും അവിടുന്നു നമ്മെ നവമായ പാതളിലൂടെ നയിക്കുമെന്ന, ഉറപ്പുനല്കുമാറ് ജീവിതാനുഭവങ്ങളുടെ പുതിയ ചക്രവാളങ്ങള്‍ നമുക്കായി തുറക്കപ്പെട്ടു. എവിടെ ദൈവമുണ്ടോ അവിടെ ഭാവിയുമുണ്ടെന്നത്, ഇതില്‍നിന്നും നമുക്കു തീര്‍ച്ചപ്പെടുത്താം.

നവമായി കിട്ടിയ സ്വാതന്ത്ര്യം ജര്‍മ്മന്‍ ജനതയ്ക്ക് അന്തസ്സും പുതിയ സാദ്ധ്യതകളും തുറന്നു തന്നു എന്നതില്‍ സംശയമില്ല.
സഭാ ജീവിതത്തെക്കുറിച്ചു പറയുകയാണെങ്കില്‍, പുതിയ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും, തകര്‍ന്നവ സമുദ്ധരിക്കുന്നതിനും, പ്രേഷിത പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും, മിഷനറിമാര്‍ക്ക് മറ്റു രാജ്യങ്ങളില്‍നിന്നും ജെര്‍മനിയിലേയ്ക്ക് വരുന്നതിനും, വിശ്വാസം പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും, രൂപതാ തലങ്ങളില്‍ അജപാലന, സാമൂഹ്യ, സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുമുള്ള ചുറ്റുപാടുകള്‍ എളുപ്പമായത് നന്ദിയോടെ അനുസ്മരിക്കേണ്ട വസ്തുതകളാണ്.

എന്നാല്‍ ഈ പുതിയ അവസരങ്ങള്‍ നമ്മുടെ വിശ്വാസത്തെ വളര്‍ത്തിയിട്ടുണ്ടോ എന്നു ചിന്തിക്കുന്നതും ഉചിതമായിരിക്കും.
ക്രൈസ്തവ വിശ്വാസത്തിന്‍റെയും ജീവിതത്തിന്‍റെയും ആഴമായ മൂല്യങ്ങള്‍ സാമൂഹ്യ സ്വാതന്ത്ര്യത്തില്‍നിന്നും വളരെ വിഭിന്നമായി നാം വീക്ഷിക്കേണ്ട വസ്തുതയാണ്. പുറമേനിന്നുള്ള യാതൊരു പ്രേരണയുംകൂടാതെ, പ്രതിസന്ധികള്‍ക്കിടയില്‍ അര്‍പ്പണബോധമുള്ള ധാരാളം ക്രൈസ്തവര്‍ ഇക്കാലയളവില്‍ സഭയോടും ക്രിസ്തുവിനോടും വിശ്വസ്തരായി ജീവിച്ചു എന്നത് വലിയ കാര്യമാണ്. വ്യക്തിഗത നേട്ടങ്ങളും ലാഭവും മറന്ന് അവര്‍ വിശ്വാസത്തെപ്രതി ജീവിച്ചു.
അങ്ങിനെ ജീവിച്ച അക്കാലഘട്ടത്തിലെ വൈദികരെയും അവരെ സഹായിച്ച സ്ത്രീ-പുരുഷന്മാരെയും പ്രത്യേകം നന്ദിയോടെ അനുസ്മരിക്കുകയാണ്. രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് ജെര്‍മ്മനിയിലെ വൈദികര്‍ നല്കിയ അജപാലന ശുശ്രൂഷ മറക്കാനാവാത്തതാണ്. മുറിപ്പെട്ടവരെ പരിചരിക്കാനും ഭവനരഹിതരായവരെ പുനരധിവസിപ്പിക്കാനും അവര്‍‍ ഒത്തിരി പ്രയത്നിച്ചിട്ടുണ്ട്. വിപ്രവാസത്തിന്‍റെയും
കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തിന്‍റെയും ചുറ്റുപാടുകളില്‍ തങ്ങളുടെ കുഞ്ഞുമക്കളെ വിശ്വാസത്തില്‍ വളര്‍ത്തുവാന്‍ മാതാപിതാക്കള്‍ കാണിച്ചിട്ടുള്ള ത്യാഗപൂര്‍ണ്ണമായ തീക്ഷ്ണത ഇത്തരുണത്തില്‍ അനുസ്മരിക്കേണ്ടതാണ്.
അവധിക്കാലത്തു നടത്തപ്പെട്ട, മതബോധന ക്യാമ്പുകളെയും, ഏര്‍ഫൂര്‍ട്ടില്‍
വിശുദ്ധ സെബാസ്റ്റൃന്‍റെ പേരിലും, ഹായില്‍ഗന്‍സ്റ്റാറ്റില്‍ മാര്‍സെല്‍ കാലോ എന്നപേരിലും സജീവമായിരുന്ന യുവജനകേന്ദ്രങ്ങളെ നന്ദിയോടെ അനുസ്മരിക്കുകയാണ്. ഐഷ്ഫെല്‍ട്ടില്‍ കമ്മ്യൂണിസ്റ്റ് പ്രസ്താനത്തെ പരസ്യമായി പ്രതിരോധിച്ച ചരിത്രവും ഓര്‍ക്കുന്നു.
അവരുടെ വിശ്വാസ ദാര്‍ഢ്യത്തെ ദൈവം അനുഗ്രഹിക്കട്ടെ.
നമ്മുടെ പൂര്‍വ്വീകരുടെ ധീരമായ വിശ്വാസസാക്ഷൃവും ദൈവപരിപാലനയോടു അവര്‍ ക്ഷമയോടെ കാണിച്ച വിശ്വസ്തതയും ക്രൈസ്തവീകതയുടെ ഭാവിഫലപ്രാപ്തിക്കുള്ള നല്ലവിത്തായി മാറി എന്ന് നിസംശയം,
ഇന്നു പറയാനാകും.

ഇക്കാലഘട്ടത്തില്‍ ദൈവീക സാന്നിദ്ധ്യം നാം വിശുദ്ധരിലൂടെ കൂടുതലായി അനുഭവിച്ചിട്ടുണ്ട്. ജീവിതങ്ങള്‍ നവമായി ക്രമപ്പെടുത്താനും ആരംഭിക്കാനും ഇന്നും അവരുടെ വിശ്വാസംസാക്ഷൃം പ്രേരകമാണ്.
ഏര്‍ഫര്‍ട്ട് പട്ടണ മദ്ധ്യസ്ഥരായ തൂറിങ്കനിലെ വിശുദ്ധ എലിസബത്തും,
വിശുദ്ധ ബോണിഫെസും, വിശുദ്ധ കിലിയനും അവരില്‍ ഏറെ ശ്രദ്ധേയരാണ്.

ഹങ്കറിയില്‍നിന്നുമാണ് വിശുദ്ധ എലിസബത്ത് ടൂറിങ്കനില്‍ വന്നത്. രാജകുടുംമ്പിനിയായിരുന്നിട്ടും സുവിശേഷ ദാരിദ്ര്യത്തിന്‍റെയും തപസ്സിന്‍റെയും അരൂപിയുള്‍ക്കൊണ്ടുകൊണ്ട് പ്രാര്‍ത്ഥനയുടെ തീക്ഷ്ണമായൊരു ജീവിതം നയിച്ചു. തന്‍റെ കൊട്ടാരം വിട്ടിറങ്ങിച്ചെന്ന് ഇസ്നാക്ക് പട്ടണത്തിലെ പാവങ്ങളെയും രോഗികളെയും അവര്‍ പരിചരിച്ചു.
വിശുദ്ധയുടെ ഈ ലോകത്തെ ജീവിതം ഹ്രസ്വമായിരുന്നു.
24-ാം വയസ്സില്‍ അവര്‍ മരണമടഞ്ഞു. എന്നാല്‍ അവളുടെ വിശുദ്ധിയുടെ ജീവിതം വിശാലമായിരുന്നു. ഇന്ന് ജെര്‍മനിയിലെ പ്രൊട്ടസ്റ്റന്‍റ് സമൂഹംപോലും വിശുദ്ധ എലിസബത്തിനെ വണങ്ങുന്നു. നമ്മുടെ അനുദിന ജീവിത മേഖലകളില്‍ പരിവര്‍ത്തനം ചെയ്യപ്പെടേണ്ട വിശ്വാസജീവിതത്തിന്‍റെ പൂര്‍ണ്ണിമ കണ്ടെത്താന്‍ വിശുദ്ധ എലിസബത്തിന്‍റെയും മറ്റു പട്ടണ മദ്ധ്യസ്ഥരുടെയും ജീവിതങ്ങള്‍ നമുക്ക് മാതൃകയാവട്ടെ.

അടിസ്ഥാനപമായി ദൈവത്തില്‍ വിശ്വസിച്ചുകൊണ്ടും ആശ്രയിച്ചുകൊണ്ടും നമ്മുടെ ജീവിതങ്ങള്‍ ഫലപ്രദമായി നയിക്കാമെന്നും അതു നല്ലതാണെന്നുമാണ് പ്രഥമമായും ഈ വിശുദ്ധാത്മാക്കള്‍ നമ്മെ പഠിപ്പിക്കുന്നത്. ക്രിസ്തുവില്‍ ദൈവം നമ്മുടെമദ്ധ്യേ അധിവസിച്ചുവെന്നും, ക്രിസ്തു ഇന്നും തന്നെത്തന്നെ മനുഷ്യര്‍ക്ക് വെളിപ്പെടുത്തി തരുന്നുണ്ടെന്നും വിശുദ്ധാത്മാക്കള്‍ നമുക്ക് മനസ്സിലാക്കി തരുന്നു. ക്രിസ്തു അവരിലൂടെ നമ്മിലേയ്ക്കു വരികയും
ഇന്നും അവിടുത്തെ അനുഗമിക്കാന്‍ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. നിരന്തരവും ആഴവുമുള്ള പ്രാര്‍ത്ഥനയിലൂടെ വിശുദ്ധര്‍ ക്രിസ്തുവിനെ കണ്ടെത്തി. പ്രത്യുത്തരമായി, യഥാര്‍ത്ഥമായ ജീവിതവെളിച്ചം ക്രിസ്തു അവര്‍ക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്തു.

വിശ്വാസ ജീവിതത്തില്‍ എന്നും ഉള്‍ക്കൊള്ളേണ്ട മുഖ്യഘടകമാണ് ജീവിതസാക്ഷൃം. അതായത്, നമ്മുക്കു കിട്ടിയ ദൈവസ്നേഹത്തിന്‍റെ വെളിച്ചം പങ്കുവയ്ക്കുക എന്നത്. ദൈവമാണ് എന്‍റെ വിശ്വാസത്തെ പ്രോജ്വലിപ്പിക്കുന്നത്, എന്നിരുന്നാലും എനിക്കു മുന്‍പേ വിശ്വാസം ജീവിച്ചവരെയും എന്നോടൊപ്പം ഇപ്പോള്‍ വിശ്വാസത്തില്‍ ജീവിക്കുന്നവരുമായ സഹോദരങ്ങളെ നമുക്കൊരിക്കലും മറക്കാനാവില്ല. ഈ കൂട്ടായ്മയുടെ മനോഭാവമില്ലാതെ സഭയില്‍ വിശ്വാസ ജീവിതമില്ല. സഭയുടെ ഈ കൂട്ടായ്മ രാഷ്ട്രങ്ങളുടെയും ഭാഷകളുടെയും സംസ്കാരങ്ങളുടെയും അതിര്‍വരമ്പുകള്‍ കടന്നുപോകുന്നതാണ്. അങ്ങിനെയുള്ള വിശുദ്ധിയുള്ള ജീവിതങ്ങള്‍ക്ക് ലോകത്ത് നന്മയുടെ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകും.

1989-ല്‍ ഇന്നാട്ടില്‍ ആഞ്ഞുവീശിയ പരിവര്‍ത്തനത്തിന്‍റെ കൊടുങ്കാറ്റ് സമൃദ്ധിയുടെ സ്വാതന്ത്രൃത്തിനുവേണ്ടിയുള്ള തൃഷ്ണയായിരുന്നില്ല അഭിവാഞ്ചയായിരുന്നില്ല, മറിച്ച് സത്യത്തിനായുള്ള ഉറച്ച നീക്കമായിരുന്നു.
ദൈവസ്നേഹത്താലും സഹോദര സ്നേഹത്താലും ആളിക്കത്തിയ ത്യാഗസമ്പന്നരായ മനുഷ്യന്മാക്കളാണ് സത്യത്തിന്‍റെ സ്വാതന്ത്രൃം നേടിയെടുത്തത്,
ത്യാപൂര്‍ണ്ണമായി നേടിയ ഈ സ്വാതന്ത്രൃം ഒളിച്ചുവയ്ക്കേണ്ടതല്ല,
മറിച്ച നമ്മുടെ രാഷ്ട്രത്തിലെ പൗര്‍ന്മാര്‍ക്കും ക്രൈസ്തവര്‍ക്കുമൊപ്പം പങ്കുവയ്ക്കേണ്ടതും പ്രഘോഷിക്കേണ്ടതുമാണ്.
ഏര്‍ഫൂര്‍ട്ട് കത്തീഡ്രല്‍ ദേവാലയത്തിലെ വിഖ്യാതമായ ഗ്രോരിയോസ്സാ മണി, ഇന്നും ഞാണടിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ദേവാലയമണിയാണ്.
ക്രൈസ്തവ പാരമ്പര്യങ്ങളില്‍ അടിയുറച്ചുനിന്നുകൊണട് ജീവിതങ്ങള്‍ സുവിശേഷ സ്നേഹത്തിന്‍റെ പ്രഘോഷവും സാക്ഷൃവുമാകണമെന്നതിന്‍റെ അനുദിനം സ്പന്ദിക്കുന്ന അടയാളമാണീ മണിനാദം.
ഇന്നീ ദിവ്യബലിയുടെ സമാപനത്തില്‍ ഒരിക്കല്‍ക്കൂടെ അത് സ്പന്ദിക്കുമ്പോള്‍, കാണപ്പെടുകയും കേള്‍ക്കപ്പെടുകയും ചെയ്യേണ്ട ക്രിസ്തു-സ്നേഹത്തിന്‍റെ സജീവസാക്ഷികളാകാനുള്ള പ്രചോദനം അതില്‍നിന്നും ഉള്‍ക്കൊണ്ട് നമുക്ക് മുന്നോട്ടു ചരിക്കാം.








All the contents on this site are copyrighted ©.