2011-09-22 19:17:50

എതിര്‍പ്പുകള്‍ക്കിടയിലും
സന്തോഷത്തോടെയാണ് എന്‍റെ യാത്ര – മാര്‍പാപ്പ


22 സെപ്റ്റംമ്പര്‍ 2011, ജര്‍മ്മനി
സ്വാഭാവികമായ എതിര്‍പ്പുകള്‍ക്കിടയിലും സന്തോഷത്തോടെയാണ് താന്‍ ജന്മനാടു സന്ദര്‍ശിക്കുന്നതെന്നും, മാര്‍പാപ്പ പ്രസ്താവിച്ചു. സെപ്റ്റംബര്‍ 22-ാം തിയതി വ്യാഴാഴ്ച ആരംഭിച്ച തന്‍റെ ജന്മനാട്ടിലേയ്ക്കുള്ള പര്യടനത്തിന്‍റെ യാത്രാമദ്ധ്യേ വിമാനത്തിലൂണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മാര്‍പാപ്പ. മതനിരപേക്ഷവും സ്വതന്ത്രവുമായ ജര്‍മ്മനിയില്‍ മാര്‍പാപ്പയുടെ സന്ദര്‍ശനത്തെ എതിര്‍ക്കുന്ന കുറെപ്പേര്‍ ഉണ്ടാവുക സ്വാഭാവികമാണെന്നും, എന്നാല്‍ മറുഭാഗത്ത് തന്‍റെ സന്ദര്‍ശനത്തെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ധാരാളം പേരുണ്ടെന്നും, അവര്‍ക്ക് ഈ സന്ദര്‍ശനം വിശ്വാസത്തിന്‍റെ ആഘോഷവും പ്രഘോഷണവുമാണെന്നും മാര്‍പാപ്പ പ്രസ്താവിച്ചു.

ഇക്കാലഘട്ടത്തില്‍ ദൈവത്തിന്‍റെയും ധാര്‍മ്മിക ശക്തിയുടെയും മനുഷ്യര്‍ക്ക് ജീവിതത്തില്‍ പൂര്‍വ്വോപരി ആവശ്യമുണ്ടെന്നും, ജീവിത യാത്രയില്‍ കൈപിടിച്ചു നടത്താനും ജീവിതപാത തെളിച്ചു കാണിക്കാനും കരുത്തുള്ള ദൈവത്തെ അറിയാനും സ്വീകരിക്കാനും കാത്തിരിക്കുന്ന ജനമദ്ധ്യത്തിലേയ്ക്കാണ് ക്രിസ്തു സന്ദേശവുമായി താന്‍ പുറപ്പെടുന്നതെന്നും മാര്‍പാപ്പ വ്യക്തമാക്കി.

ക്രിസ്തുവിലുള്ള അടിസ്ഥാന ഐക്യം അംഗീകരിച്ചുകൊണ്ട് സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സുവിശേഷം ഇന്നത്തെ ലോകത്ത് പങ്കുവയ്ക്കാനുള്ള തീക്ഷ്ണതയോടെയാണ് ഇതര ക്രൈസ്തവ സഭാ സമൂഹങ്ങളും ജര്‍മ്മനിയില്‍ തന്‍റെ സന്ദര്‍ശനത്തെ പാര്‍ത്തിരിക്കുന്നതെന്നും മാര്‍പാപ്പ വെളിപ്പിടുത്തി. ലുതറിന്‍റെ പട്ടണവും ലൂതര്‍ സഭാ ആസ്ഥാനവുമായ ഏര്‍ഫോര്‍ട്ടില്‍ നടക്കുവാന്‍ പോകുന്ന സഭൈക്യസമ്മേളനത്തെക്കുറിച്ചും പാപ്പ തന്‍റെ മറുപടിയില്‍ പരാമിര്‍ശിക്കുകയുണ്ടായി.








All the contents on this site are copyrighted ©.