2011-09-21 18:40:27

ഡാര്‍ജീലിങ്ങ്
ഭൂകമ്പക്കെടുതിയില്‍


21 സെപ്റ്റംമ്പര്‍ 2011, ഗുവഹാത്തി
വടക്കു-കിഴക്കെ ഇന്ത്യയിലുണ്ടായ ഭൂമികുലുക്കം ഗുരുതരമെന്ന്, ആര്‍ച്ചുബിഷപ്പ് തോമസ് മേനാംപറമ്പില്‍, ഗുവഹാത്തി രൂപതാദ്ധ്യക്ഷന്‍ അറിയിച്ചു. 74-പേരുടെ മരണത്തിനിടയാക്കുകയും അനേകരെ മുറിപ്പെടുത്തുകയും നൂറുകണക്കിന് ജനങ്ങളെ അഭയാര്‍ത്ഥികളാക്കുകയും ചെയ്തുകൊണ്ട് സെപ്റ്റംമ്പര്‍ 18-ാം തിയതി ഞായറാഴ്ച വൈകുന്നേരം വടക്കു-കിഴക്കേ ഇന്ത്യയില്‍ 6.9 റക്റ്റര്‍ സ്കെയില്‍ അളവിലുണ്ടായ ഭൂമികുലുക്കം,
ഏറ്റവും കൂടുതല്‍ കെടുതികളുണ്ടാക്കിയത് ഹിമാലയ പ്രാന്തപ്രദേശമായ ഡാര്‍ജീലിങ്ങ് ജില്ലയിലാണെന്ന്, സംഭവസ്ഥലം സന്ദര്‍ശിച്ച ആര്‍ച്ചുബിഷപ്പ് മേനാംപറമ്പില്‍ വാര്‍ത്താ ഏജെന്‍സികളെ അറിയിച്ചു.
കെടുതിയെ അതിജീവിച്ചു നില്ക്കുന്ന സ്ഥലത്തെ ദേവാലയങ്ങളും സ്ഥാപനങ്ങളും അഭയാര്‍ത്ഥി കേന്ദ്രങ്ങളായി ഉപയോഗപ്പെടുത്തുകയാണെന്നും ആര്‍ച്ചബിഷപ്പ് മേനാംപറമ്പില്‍ വ്യക്തമാക്കി.
കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുമ്പോള്‍, സര്‍ക്കാര്‍ ഏജെന്‍സികള്‍ക്കൊപ്പം കാരിത്താസ്-ഇന്ത്യയും സന്നദ്ധ സംഘടനകളും അടിയന്തിര സഹായവുമായി രംഗത്ത് എത്തിയിട്ടുണ്ടെന്ന്
ആര്‍ച്ചുബിഷപ്പ് മേനാംപറമ്പില്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.









All the contents on this site are copyrighted ©.